Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആഡംബര കാറിനു മുന്നില്‍നിന്നുള്ള സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‌തോ ? സൂക്ഷിക്കൂ... എട്ടിന്റെ പണി പുറകെ വരുന്നുണ്ട് !

കാറിനുമുന്നില്‍നിന്നുള്ള സെല്‍ഫി മതി ആദായ നികുതി വകുപ്പ് നിങ്ങളെ പിടികൂടാന്‍

ആഡംബര കാറിനു മുന്നില്‍നിന്നുള്ള സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‌തോ ? സൂക്ഷിക്കൂ... എട്ടിന്റെ പണി പുറകെ വരുന്നുണ്ട് !
ന്യൂഡല്‍ഹി , വെള്ളി, 28 ജൂലൈ 2017 (13:59 IST)
ഏതെങ്കിലുമൊരു പുതുപുത്തന്‍ കാറിനുമുന്നില്‍ നിന്നോ അല്ലെങ്കില്‍ ഒരു ഹോളിഡെ കോട്ടേജിനു മുന്നില്‍നിന്നോ സെല്‍ഫിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ടോ ? സൂക്ഷിച്ചോളൂ... ആദായ നികുതി വകുപ്പ് നിങ്ങളെ പിടികൂടാന്‍ സാധ്യതയുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.  
 
ഒരാളുടെ വരുമാനം പരിശോധിക്കുന്നതിനായി നിലവില്‍ പിന്തുടരുന്നത് ബാങ്ക് അക്കൗണ്ട് പരിശോധനയാണ്. എന്നാല്‍ അത്തരത്തിലുള്ള പരമ്പരാഗത രീതികള്‍ ഒഴിവാക്കി പുതിയ സാധ്യതകള്‍ തേടുകയാണ് ആദായ നികുതി വകുപ്പ്. അതിനായാണ് വ്യക്തികളുടെ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് പോസ്റ്റുകള്‍ ഉള്‍പ്പടെയുള്ള സോഷ്യല്‍മീഡിയ സാധ്യതകള്‍ പ്രയോജനപ്പെുത്തിയുള്ള പദ്ധതി കൊണ്ടുവരാന്‍ ആദായ നികുതി വകുപ്പ് തയ്യാറെടുക്കുന്നത്. 
 
വ്യക്തികളുടെ ചെലവ് ചെയ്യല്‍ രീതികളായിരിക്കും ഇതിലൂടെ പരിശോധിക്കുക. ആദായ നികുതി റിട്ടേണിലൂടെ വെളിപ്പെടുത്തുന്ന വരുമാനവുമായി ഇത് താരതമ്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഓഫീസോ, വീടോ റെയ്ഡ് ചെയ്ത് രേഖകള്‍ പിടിച്ചെടുത്ത് പരിശോധിക്കുന്ന രീതി പിന്തുടരാതെ വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ ശേഖരിച്ച് പരിശോധന നടത്തിയായിരിക്കും ഇനി ആദായ നികുതി വകുപ്പ് നടപടിയെടുക്കുക. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിലീപിന് പ്രത്യേക പരിഗണന നല്‍കുന്നവരുടെ ലക്ഷ്യം ഒന്നുമാത്രം; വിമര്‍ശനവുമായി ടി പത്മനാഭന്‍