Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

Muharram:What is Ashura: എന്താണ് അശൂറ, ഷിയാ മുസ്ലീങ്ങളുടെ വിശേഷദിനത്തെ പറ്റി അറിയാം

Muharram:What is Ashura: എന്താണ് അശൂറ, ഷിയാ മുസ്ലീങ്ങളുടെ വിശേഷദിനത്തെ പറ്റി അറിയാം
, വെള്ളി, 28 ജൂലൈ 2023 (18:02 IST)
ഹിജ്‌റ വര്‍ഷത്തിലെ ആദ്യമാസമായ മുഹറത്തിലെ പത്താം ദിവസമാണ് അശൂറ എന്ന് പേരില്‍ അറിയപ്പെടുന്നത്. ലോകമെമ്പാടുമുള്ള ഷിയാ മുസ്ലീങ്ങളുടെ പ്രധാന ആഘോഷമായ അശൂറയും ഇതേദിനമാണ് നടക്കുന്നത്. മുഹറം 1 മുതല്‍ 10 വരെ ചിലപ്പോള്‍ ഈ മാസങ്ങളില്‍ ആഘോഷവും ഘോഷയാത്രയും നടക്കുന്നു. ഈ ദിനത്തെ വ്യത്യസ്തമായ രീതികളിലാണ് സുന്നി മുസ്ലീങ്ങളും ഷിയാ മുസ്ലീങ്ങളും കാണുന്നത്.
 
പ്രവാചകന്‍ മുഹമ്മദ് നബിയുടെ ചെറുമകന്‍ കര്‍ബല യുദ്ധതില്‍ പൊരുതി മരിച്ചതിന്റെ ദുഖസ്മരണയിലാണ് അശൂറ ശിയ മതവിശ്വാസികള്‍ ആചരിക്കുന്നത്. ഇമാം ഹുസൈന്‍ രക്തസാക്ഷിത്വം വരിച്ചതിന്റെ വര്‍ണനകള്‍ കേട്ടുകൊണ്ടാണ് ഷിയ മുസ്ലീങ്ങള്‍ അശൂറ ആചരണം ആരംഭിക്കുന്നത്. കര്‍ബല യുദ്ധത്തില്‍ കൊല്ലപ്പെട്ട ഇമാം ഹുസൈന്റെ ശരീരഭാഗങ്ങള്‍ ശത്രുക്കള്‍ നിഷ്ടൂരമായി അരുത്തുമാറ്റിയിരുനു. ഈ സ്മരണയിലാണ് ഇറാനിയന്‍ ഷിയാ ദര്‍വിഷുകള്‍ ശരീരത്തില്‍ ചാട്ടവാറും കത്തിയും മഴുവും ഉപയോഗിച്ച് മുറിവ് വരുത്തികൊണ്ട് ഹുസൈനെ അനുസ്മരിക്കുന്നത്.
 
വിപാലത്തോടെ ആരംഭിച്ചതിന് ശേഷം സ്വന്തം ശരീരത്തില്‍ കത്തി ഉപയോഗിച്ച് മുറിവേല്‍പ്പിച്ചും തലയില്‍ കത്തി കൊണ്ട് മുറിവേല്‍പ്പിച്ചുമാണ് അശൂറ ആചരിക്കുക. ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഈ സ്വയം പീഡകളുടെ ഭാഗമാകും. ഇറാനിലെ ഷിയ മുസ്ലീങ്ങളുടെ അശൂറ ആചരണത്തിന്റെ ചിത്രങ്ങള്‍ ഈ സമയങ്ങളില്‍ ലോകമെങ്ങും ചര്‍ച്ചയാകാറുണ്ട്. ഇമാം ഹുസൈന്റെ കുടുംബത്തോട് ഐക്യപ്പെടുന്നതിന്റെ സൂചനയായാണ് ലോകമെങ്ങുമുള്ള ഷിയാ മുസ്ലീങ്ങള്‍ അശൂറ ആചരിക്കുന്നത്.ഇന്ത്യയില്‍ രാജസ്ഥാനിലും മറ്റുമായി അശൂറ ആചരിക്കാറുണ്ട്. എന്നാല്‍ ഇത് ഇറാഖിലെ ആചരണത്തില്‍ നിന്നും വ്യത്യസ്തമാണ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Muharram: ഇസ്ലാമിക ചരിത്രത്തിലെ സുപ്രധാന സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മാസം, എന്താണ് മുഹറം മാസത്തിന്റെ പ്രത്യേകതകള്‍