2019ലെ മികച്ച 10 ഇന്ത്യൻ ചിത്രങ്ങളുടെ പട്ടിക പുറത്തുവിട്ട് ഐഎംഡിബി (ഇന്റർനെറ്റ് മൂവി ഡേറ്റാബേസ്). മമ്മൂട്ടി നായകനായ പേരൻപ് ആണ് പട്ടികയിൽ ഒന്നാമതുള്ളത്. ആസ്വാദകർ നൽകിയ റേറ്റിംഗിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഏറെ പ്രശംസകൾ പിടിച്ച് പറ്റിയ ചിത്രം സംവിധാനം ചെയ്തത് റാം ആണ്.
പ്റ്റക്കാഴ്ചയിൽ എന്താണ് പുതുമയെന്ന് തോന്നിപ്പിക്കുന്നതും എന്നാൽ പുത്തൻ അനുഭവം സമ്മാനിക്കുന്നതുമായ ചിത്രമാണ് പേരൻപ്. വൈകാരിക തലം നിറഞ്ഞ് നിൽക്കുന്ന സന്ദർഭങ്ങളെ പിൻപറ്റിയൊരുക്കിയ ചിത്രം പക്ഷെ നമ്മളെ കണ്ണീർ അണിയിക്കുന്നതിലുപരി അസ്വസ്തരാക്കുകയാണ് ചെയ്യുന്നത്.
അച്ഛൻ- മകൾ ബന്ധത്തിൽഊന്നൽ നൽകുന്ന സിനിമയെന്ന പൊതുസ്വഭാവം നിലനിർത്തുമ്പോഴും പതിവ് റാം ക്രാഫ്റ്റ് സിനിമയിൽ സസൂക്ഷ്മം നിറഞ്ഞ് നിൽക്കുന്നുണ്ട്. സിനിമ അടിമുടി രാഷ്ട്രീയം കൂടിയാണ്. മമ്മൂട്ടിയിലെ പ്രതിഭയെ സമീപകാലത്തെങ്ങും ഇല്ലാത്തവിധം ഇത്രയും കൃത്യമായി പകർത്തിയ മറ്റൊരു സംവിധാനയകൻ ഇല്ലെന്ന് തന്നെ പറയാം.