Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഒരു മനോഹര കുടുംബചിത്രം, മമ്മൂട്ടിയും നയന്‍സും ഒന്നിച്ചു!

ഒരു മനോഹര കുടുംബചിത്രം, മമ്മൂട്ടിയും നയന്‍സും ഒന്നിച്ചു!
, ബുധന്‍, 3 ഒക്‌ടോബര്‍ 2018 (18:47 IST)
മമ്മൂട്ടിക്കൊപ്പം നയന്‍‌താര ചേരുമ്പോള്‍ സ്ക്രീനില്‍ അതൊരു പ്രത്യേക കെമിസ്ട്രിയാണ്. പല സിനിമകളില്‍ നമ്മള്‍ ആ ജോഡിയെ കാണുകയും ഇഷ്ടപ്പെടുകയും ചെയ്തു. കമല്‍ സംവിധാനം ചെയ്ത ‘രാപ്പകല്‍’ എന്ന സിനിമ അവയില്‍ ഏറെ പ്രത്യേകതകളോടെ മുന്നില്‍ നില്‍ക്കുന്നു.
 
മേക്കപ്പിന്‍റെ ഭാരമില്ലാതെ, കഥാപാത്രങ്ങളായി മമ്മൂട്ടിയും നയന്‍സും ജീവിച്ച സിനിമയായിരുന്നു രാപ്പകല്‍. ഒരു വലിയ തറവാട്ടിലെ കാര്യസ്ഥനും ജോലിക്കാരിയുമായാണ് അവര്‍ വേഷമിട്ടത്. കൃഷ്ണന്‍ എന്ന കഥാപാത്രത്തെ മമ്മൂട്ടിയും ഗൌരി എന്ന കഥാപാത്രത്തെ നയന്‍‌താരയും ഉജ്ജ്വലമാക്കി.
 
ടി എ റസാക്കിന്‍റെ തിരക്കഥയിലാണ് കമല്‍ രാപ്പകലെടുത്തത്. മമ്മൂട്ടിയെയും നയന്‍‌താരയെയും കൂടാതെ ഒട്ടനവധി താരങ്ങള്‍ ചിത്രത്തിലുണ്ടായിരുന്നു. കഥയുടെ നെടുംതൂണായി വന്നത് ശാരദ അവതരിപ്പിച്ച സരസ്വതിയമ്മ എന്ന കഥാപാത്രമാണ്.
 
‘അമ്മ മനസ് തങ്കമനസ്’ എന്ന ഗാനരംഗത്തില്‍ ശാരദയും മമ്മൂട്ടിയും അമ്മയും മകനുമായി തകര്‍ത്തഭിനയിച്ചു. കൈതപ്രത്തിന്‍റെ വരികള്‍ക്ക് ഈണമിട്ടത് മോഹന്‍ സിത്താര ആയിരുന്നു. 'പോകാതേ കരിയിലക്കാറ്റേ..’ എന്ന മറ്റൊരു ഗാനവും സൂപ്പര്‍ഹിറ്റായി. പി സുകുമാറായിരുന്നു ഛായാഗ്രഹണം.
 
ബാലചന്ദ്രമേനോന്‍, ഗീതു മോഹന്‍‌ദാസ്, വിജയരാഘവന്‍, ജനാര്‍ദ്ദനന്‍, താര കല്യാണ്‍, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, സലിംകുമാര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 
 
രാപ്പകല്‍ ഒരു വലിയ വിജയമായിരുന്നില്ല. എങ്കിലും മമ്മൂട്ടിയുടെ നല്ല കുടുംബചിത്രങ്ങളില്‍ രാപ്പകലിനും സ്ഥാനമുണ്ട്. കാര്യസ്ഥന്‍ കൃഷ്ണന്‍ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഇന്നും സ്നേഹിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിഗ് ബോസിൽ സൽമാൻഖാന്റെയും ശ്രീശാന്തിന്റെയും പ്രതിഫലം ആരെയും ഞെട്ടിക്കും !