ചിരഞ്ജീവിയും ഞെട്ടി; മോഹന്‍ലാല്‍ തന്നെ തെലുങ്കിന്റെ താരം!
പുലിമുരുകന് തെലുങ്കില്‍ 50 തികച്ചു; എവിടെയും മോഹന്‍ലാല്‍ തരംഗം !
പുലിമുരുകന്റെ തെലുങ്ക് പതിപ്പിന് ‘മന്യം പുലി’ എന്നാണ് പേര്. ചിത്രം ഡിസംബര്‍ രണ്ടിനാണ് റിലീസായത്. ഇപ്പോള്‍ അമ്പത് ദിനം പിന്നിട്ടും പ്രദര്‍ശനം തുടരുകയാണ്. ചിരഞ്ജീവിയുടെ കൈദി 150, രാം ചരണ്‍ തേജയുടെ ധ്രുവ് എന്നീ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിനിടെയാണ് മോഹന്‍ലാലിന്റെ മന്യംപുലി തെലുങ്കില്‍ വെന്നിക്കൊടി നാട്ടിയിരിക്കുന്നത്.
മന്യം പുലിയുടെ ഈ അസാധാരണ പ്രകടനം ചിരഞ്ജീവി സിനിമയുടെ അണിയറപ്രവര്‍ത്തകരെ പോലും അമ്പരപ്പിച്ചിരിക്കുകയാണെന്നാണ് വിവരം. ജനതാ ഗാരേജിന് ശേഷം മോഹന്‍ലാലിന്റെ പുതിയ സിനിമയും ബ്ലോക്ക് ബസ്റ്ററായതോടെ തെലുങ്ക് പ്രേക്ഷകര്‍ ലാലേട്ടനെ അവരുടെ സ്വന്തം താരമായി സ്വീകരിച്ചിരിക്കുകയാണ്.
മലയാളത്തില്‍ നിന്ന് 150 കോടി ക്ലബില്‍ എത്തിയ ആദ്യ സിനിമയാണ് പുലിമുരുകന്. ആ സിനിമയുടെ അലയൊലികള്‍ അടങ്ങുംമുമ്പേ മോഹന്‍ലാലിന്റെ ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ എന്ന കുടുംബചിത്രം പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്. നാലുദിവസം കൊണ്ട് 10 കോടിയിലേറെയാണ് മുന്തിരിവള്ളി വാരിക്കൂട്ടിയത്.