Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

Lok Sabha Election 2024: വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ വോട്ടേഴ്‌സ് ഐഡി നിര്‍ബന്ധമായും വേണോ? ഈ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ആയാലും മതി !

പോളിങ് ബൂത്തിലേക്ക് പോകുമ്പോള്‍ കൈയില്‍ കരുതണം താഴെ പറയുന്നവയില്‍ ഏതെങ്കിലും ഒരു തിരിച്ചറിയല്‍ കാര്‍ഡ്

Lok Sabha Election 2024: വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ വോട്ടേഴ്‌സ് ഐഡി നിര്‍ബന്ധമായും വേണോ? ഈ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ആയാലും മതി !

WEBDUNIA

, ബുധന്‍, 24 ഏപ്രില്‍ 2024 (09:06 IST)
Lok Sabha Election 2024: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളം ഏപ്രില്‍ 26 ന് വിധിയെഴുതുകയാണ്. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും അന്നേ ദിവസം തന്നെയാണ് വോട്ടെടുപ്പ്. പോളിങ് ബൂത്തിലേക്ക് പോകുമ്പോള്‍ നിര്‍ബന്ധമായും ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് കൈയില്‍ കരുതണം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഫോട്ടോ ഐഡി കാര്‍ഡ് (വോട്ടേഴ്‌സ് ഐഡി) ഇല്ലെങ്കിലും നിങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ സാധിക്കും. കമ്മീഷന്‍ നിര്‍ദേശിച്ച ഫോട്ടോ പതിച്ച മറ്റു 12 അംഗീകൃത തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലുമൊന്ന് കൈയിലുണ്ടായാല്‍ മതിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ വ്യക്തമാക്കി. 
 
പോളിങ് ബൂത്തിലേക്ക് പോകുമ്പോള്‍ കൈയില്‍ കരുതണം താഴെ പറയുന്നവയില്‍ ഏതെങ്കിലും ഒരു തിരിച്ചറിയല്‍ കാര്‍ഡ് : 
 
തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന വോട്ടേഴ്‌സ് ഐഡി 
 
ആധാര്‍ കാര്‍ഡ്
 
ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്
 
ബാങ്ക്/പോസ്റ്റ് ഓഫീസ് നല്‍കുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്ക്
 
തൊഴില്‍ മന്ത്രാലയത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്
 
ഡ്രൈവിങ് ലൈസന്‍സ്
 
പാന്‍ കാര്‍ഡ്
 
ദേശീയ ജനസംഖ്യ രജിസ്റ്ററിന് കീഴില്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ നല്‍കുന്ന സ്മാര്‍ട്ട് കാര്‍ഡ്
 
ഇന്ത്യന്‍ പാസ് പോര്‍ട്ട്
 
ഫോട്ടോ സഹിതമുള്ള പെന്‍ഷന്‍ രേഖ
 
കേന്ദ്ര, സംസ്ഥാന ജീവനക്കാര്‍, പൊതു മേഖലാ സ്ഥാപനങ്ങള്‍, പബ്ലിക്ക് ലിമിറ്റഡ് കമ്പനി എന്നിവയിലെ ജീവനക്കാര്‍ക്ക് ലഭിക്കുന്ന ഫോട്ടോ പതിച്ച ഐഡി കാര്‍ഡ് 
 
പാര്‍ലമെന്റ് അംഗങ്ങള്‍, നിയമസഭയിലെ അംഗങ്ങള്‍, ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ക്ക് നല്‍കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് 
 
ഭിന്നശേഷി തിരിച്ചറിയല്‍ കാര്‍ഡ് 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Lok Sabha Election 2024: കേരളത്തില്‍ ഇന്ന് കൊട്ടിക്കലാശം; മറ്റന്നാള്‍ വോട്ടെടുപ്പ്