Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

പത്മജയും മുരളീധരനും ആങ്ങളയും പെങ്ങളുമാണോ? അത് അവർ തന്നെ തീരുമാനിക്കേണ്ട കാര്യമെന്ന് സുരേഷ് ഗോപി

Padmaja, K Muraleedharan

WEBDUNIA

, ബുധന്‍, 13 മാര്‍ച്ച് 2024 (16:30 IST)
Padmaja, K Muraleedharan
പത്മജ വേണുഗോപാല്‍ ബിജെപിയില്‍ വന്നത് സ്വന്തം ഇഷ്ടപ്രകാരമെന്ന് ബിജെപിയുടെ തൃശൂരിലെ സ്ഥാനാര്‍ഥിയും സിനിമാതാരവുമായ സുരേഷ് ഗോപി. ബിജെപിയില്‍ നിന്നും ആരും ക്ഷണിച്ചത് കൊണ്ട് വന്നയാളല്ല പത്മജ. പത്മജയുടെ ആഗ്രഹം കേന്ദ്രനേതൃത്വം അംഗീകരിക്കുകയാണ് ചെയ്തത്. കേന്ദ്രനേതാക്കള്‍ പറഞ്ഞതിനാല്‍ പത്മജയുടെ വരവ് സ്വീകാര്യമാണ്. പത്മജയും മുരളീധരനും ആങ്ങളയും പെങ്ങളുമാണോ എന്നത് അവര്‍ തന്നെ തീരുമാനിക്കട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.
 
പത്മജയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത് കേന്ദ്രനേതൃത്വമാണ്. അതില്‍ കേരള നേതാക്കള്‍ക്ക് പങ്കില്ല. എന്നെ സ്ഥാനാര്‍ഥിയാക്കിയത് കേന്ദ്ര നേതൃത്വമാണ്. അവര്‍ പറയുന്നതാകും ഞാന്‍ അനുസരിക്കുക. പത്മജ വേണുഗോപാല്‍ എന്റെ സഹോദരി സ്ഥാനത്താണ്. പത്മജയ്‌ക്കൊപ്പം പാര്‍ട്ടി നിശ്ചയിക്കുന്ന വേദികള്‍ പങ്കിടും. ഇത് കല്യാണിക്കുട്ടിയമ്മയ്ക്കുള്ള സമര്‍പ്പണമാണെന്നും സുരേഷ് ഗോപി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അയോധ്യ രാമക്ഷേത്രത്തിലെ ആരതി ദൂരദർശനിൽ ഇനി തത്സമയം, ഇന്ത്യയിൽ മതേതരത്വം ചവറ്റുക്കൊട്ടയിലോ?