Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

Lok Sabha Election 2024: കേരളത്തില്‍ ത്രികോണ മത്സരം നടക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങള്‍

തൃശൂരാണ് ബിജെപി ഏറ്റവും പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലം

A Vijayaraghavan, VS Sunil Kumar, Shashi Tharoor

WEBDUNIA

, ബുധന്‍, 20 മാര്‍ച്ച് 2024 (09:01 IST)
A Vijayaraghavan, VS Sunil Kumar, Shashi Tharoor

Lok Sabha Election 2024: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളം ഉറ്റുനോക്കുന്ന പ്രധാനപ്പെട്ട മൂന്ന് മണ്ഡലങ്ങള്‍ തൃശൂര്‍, തിരുവനന്തപുരം, പാലക്കാട് എന്നിവയാണ്. ത്രികോണ പോരാട്ടം നടക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങളാണ് ഇവ. ഇതില്‍ തൃശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഒന്നാമതെത്താമെന്ന പ്രതീക്ഷ ബിജെപിക്കുണ്ട്. പാലക്കാട് ആകട്ടെ തങ്ങള്‍ പിടിക്കുന്ന വോട്ടുകള്‍ അതീവ നിര്‍ണായകമായിരിക്കുമെന്നാണ് ബിജെപി വിലയിരുത്തല്‍. 
 
തൃശൂരാണ് ബിജെപി ഏറ്റവും പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലം. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച സുരേഷ് ഗോപി 2,93,822 വോട്ടുകള്‍ നേടിയിരുന്നു. എല്‍ഡിഎഫിനും യുഡിഎഫിനും ശക്തമായ വോട്ട് ബാങ്കുള്ള മണ്ഡലം. ഇത്തവണയും സുരേഷ് ഗോപി തന്നെയാണ് ബിജെപിക്കായി ജനവിധി തേടുന്നത്. എല്‍ഡിഎഫിനായി വി.എസ്.സുനില്‍ കുമാറും യുഡിഎഫിനായി കെ.മുരളീധരനും മത്സരരംഗത്ത് ഉണ്ട്. ത്രികോണ മത്സരത്തിനുള്ള എല്ലാ സാധ്യതയും തൃശൂരില്‍ ഉണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 93,633 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് തൃശൂരില്‍ ജയിച്ചത്. 
 
തിരുവനന്തപുരത്തും ത്രികോണ മത്സരം ഉറപ്പ്. യുഡിഎഫ് സ്ഥാനാര്‍ഥിയായി ശശി തരൂര്‍ മത്സരിക്കുന്നു. കഴിഞ്ഞ തവണ 99,989 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തരൂര്‍ തിരുവനന്തപുരത്ത് ജയിച്ചത്. ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് പന്ന്യന്‍ രവീന്ദ്രന്‍. ബിജെപി സ്ഥാനാര്‍ഥിയായി രാജീവ് ചന്ദ്രശേഖറും ജനവിധി തേടുന്നു. 2019 ല്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലം. ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച കുമ്മനം രാജശേഖരന്‍ കഴിഞ്ഞ തവണ 3,16,142 വോട്ടുകള്‍ നേടിയിരുന്നു. എന്നാല്‍ മണ്ഡലത്തില്‍ അത്ര സജീവമല്ലാത്ത രാജീവ് ചന്ദ്രശേഖറിന് 2019 ലെ അത്ര വോട്ടുകള്‍ നേടാന്‍ കഴിയുമോ എന്ന സംശയം ബിജെപിക്കുണ്ട്. 
 
ബിജെപിക്ക് വ്യക്തമായ വോട്ട് ബാങ്കുള്ള ലോക്‌സഭാ മണ്ഡലമാണ് പാലക്കാട്. കഴിഞ്ഞ തവണ ബിജെപിക്കായി മത്സരിച്ച സി.കൃഷ്ണകുമാര്‍ തന്നെയാണ് ഇത്തവണയും മത്സരിക്കുന്നത്. 2,18,556 വോട്ടുകള്‍ കൃഷ്ണകുമാര്‍ 2019 ല്‍ പിടിച്ചിരുന്നു. ബിജെപി പിടിക്കുന്ന വോട്ട് മണ്ഡലത്തിലെ ജയപരാജയ സാധ്യതകളെ സ്വാധീനിക്കും. യുഡിഎഫ് സ്ഥാനാര്‍ഥിയായി സിറ്റിങ് എംപി വി.കെ.ശ്രീകണ്ഠനും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവനുമാണ് ജനവിധി തേടുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മറ്റുള്ളവരെ മോശമാക്കി ചിത്രീകരിക്കാനുള്ള ലൈസന്‍സ് യൂട്യൂബര്‍മാര്‍ക്കില്ലെന്ന് ഹൈക്കോടതി