Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

സുധാകരന്‍ മത്സരിക്കണം; എഐസിസി നേതൃത്വത്തിനു മുന്നില്‍ കടുംപിടിത്തവുമായി സതീശന്‍

സുധാകരന് ഒഴികഴിവ് നല്‍കിയാല്‍ കേരളത്തില്‍ നിന്നുള്ള മറ്റു സിറ്റിങ് എംപിമാരും ഇതേ ആവശ്യവുമായി രംഗത്തെത്തും

K Sudhakaran, Congress, VD Satheeshan

WEBDUNIA

, ചൊവ്വ, 27 ഫെബ്രുവരി 2024 (09:05 IST)
VD Satheeshan and K Sudhakaran

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ മത്സരിക്കണമെന്ന് കടുംപിടിത്തവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സിറ്റിങ് എംപിമാര്‍ മത്സരിക്കണമെന്നത് എഐസിസി നിലപാടാണ്. അതില്‍ ആര്‍ക്കും വിട്ടുവീഴ്ച നല്‍കരുതെന്ന് സതീശന്‍ നേതൃത്വത്തെ അറിയിച്ചു. കെപിസിസി അധ്യക്ഷനായതനിനാല്‍ മത്സരരംഗത്തു നിന്ന് ഒഴിവാക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടിരുന്നു. 
 
സുധാകരന് ഒഴികഴിവ് നല്‍കിയാല്‍ കേരളത്തില്‍ നിന്നുള്ള മറ്റു സിറ്റിങ് എംപിമാരും ഇതേ ആവശ്യവുമായി രംഗത്തെത്തും. അതിനാല്‍ സുധാകരന്‍ മത്സരിക്കുന്നതാണ് ഉചിതമെന്ന് സതീശന്‍ എഐസിസി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സംസ്ഥാന നേതൃത്വത്തില്‍ ഭൂരിഭാഗം പേര്‍ക്കും ഇതേ അഭിപ്രായം തന്നെയാണ്. കെപിസിസി അധ്യക്ഷന്‍ ആയതുകൊണ്ട് ലോക്‌സഭാ മത്സരത്തില്‍ നിന്ന് ഒഴിവാക്കേണ്ട ആവശ്യമില്ലെന്നാണ് സതീശന്റെ നിലപാട്. 
 
സുധാകരന്‍ മത്സരിക്കണമെന്ന് തന്നെയാണ് എഐസിസി നേതൃത്വത്തിന്റെയും നിലപാട്. സുധാകരന് മാത്രം ഇളവ് നല്‍കിയാല്‍ സംസ്ഥാനത്തെ മറ്റു ചില യുഡിഎഫ് എംപിമാരും ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെടും. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് എഐസിസി നേതൃത്വത്തിന്റെ കടുംപിടിത്തം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പും മുഖ്യമന്ത്രി കസേരയും ലക്ഷ്യമിട്ടാണ് സുധാകരന്‍ ലോക്സഭാ തിരഞ്ഞെടുപ്പ് രംഗത്തുനിന്ന് മാറിനില്‍ക്കാന്‍ ആഗ്രഹിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്നും ചൂട് കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്