കഴിഞ്ഞ 5 വര്‍ഷത്തിനിറ്റെ ബിജെപി എംപി തേജസ്വി സൂര്യയുടെ സ്വത്തിലുണ്ടായത് 30 ഇരട്ടിയുടെ വര്‍ധനവെന്ന് കണക്കുകള്‍. ലോകസഭാ തെരെഞ്ഞെടുപ്പിന് മുന്നോടിയായി ഏപ്രില്‍ നാലിന് നല്‍കിയ സത്യവാങ്മൂലത്തിലാണ്. ബെംഗളുരു സൗത്ത് എംപിയുടെ സ്വത്ത് വിവരങ്ങളുള്ളത്.
2019ലെ തെരെഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ 13.46 ലക്ഷം രൂപയായിരുന്നു തേജസ്വിയുടെ ആകെ ആസ്തി. അഞ്ച് വര്‍ഷങ്ങള്‍ കൊണ്ട് ഇത് 4.10 കോടി രൂപയായി ഉയര്‍ന്നു. മ്യൂച്ചല്‍ ഫണ്ടുകളിലൂടെയും ഷെയര്‍ മാര്‍ക്കറ്റിലൂടെയുമാണ് തേജസ്വിയുടെ സ്വത്ത് വര്‍ധിച്ചതെന്നാണ് എംപിയുടെ അടുത്ത വൃത്തങ്ങള്‍ പറയുന്നത്. തേജസ്വി സൂര്യ 1.99 കോടി രൂപയാണ് മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിച്ചിട്ടുള്ളത്. 1.79 കോടി രൂപ ഷെയര്‍ മാര്‍ക്കറ്റിലും നിക്ഷേപിച്ചിട്ടുണ്ട്.