Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

അക്ഷയ് കുമാർ മുതൽ സണ്ണി ലിയോൺ വരെ; ഇന്ത്യയില്‍ വോട്ടില്ലാത്ത 7 ബോളിവുഡ് താരങ്ങള്‍

അക്ഷയ് കുമാർ മുതൽ സണ്ണി ലിയോൺ വരെ; ഇന്ത്യയില്‍ വോട്ടില്ലാത്ത 7 ബോളിവുഡ് താരങ്ങള്‍
, വ്യാഴം, 11 ഏപ്രില്‍ 2019 (08:44 IST)
രാജ്യം തിരഞ്ഞെടുപ്പ് ചൂടിലാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൌതുകവാർത്തകൾ ഏറെ വേഗത്തിലാണ് ജനങ്ങളിലേക്കെത്തുന്നത്. ജയ പരാജയ പ്രവചനങ്ങളുമായി പ്രമുഖ രാഷ്ട്രീയ വിദഗ്ധരും രംഗത്തുണ്ട്. ഇതിനൊപ്പം തന്നെ സിനിമ രംഗത്തുള്ള താരങ്ങളുടെ രാഷ്ട്രീയ ചായ്‌വും ജനങ്ങൾ ഉറ്റു നോക്കുന്നു. 
 
എന്നാല്‍ ഇന്ത്യയില്‍ വോട്ടകാശം ഇല്ലാത്ത സെലിബ്രിറ്റികളുമുണ്ട്. ബോളിവുഡില്‍ പ്രമുഖരായ നടീനടന്മാര്‍ക്ക് ഇന്ത്യയില്‍ വോട്ടവകാശമില്ല. അക്ഷയ് കുമാര്‍, ദിപിക പദുകോണ്‍, കത്രീന കൈഫ്, ആലിയ ഭട്ട്, സണ്ണി ലിയോണ്‍, ഇമ്രാന്‍ ഖാന്‍, ജാക്വലിന്‍ ഫൊര്‍ണാണ്ടസ് എന്നിവര്‍ക്കാണ് ഇന്ത്യയില്‍ വോട്ടില്ലാത്തത്.
 
അക്ഷയ് കുമാറിന് കനേഡിയന്‍ പാസ്‌പോര്‍ട്ടും കനേഡിയന്‍ സിറ്റിസണ്‍ഷിപ്പുമാണ് ഉള്ളത്. അതിനാല്‍ തന്നെ ഇന്ത്യയില്‍ വോട്ട് ചെയ്യാന്‍ അക്ഷയ് കുമാറിനു സാധിക്കില്ല. ദീപിക പദുകോണിന്റെ അവസ്ഥയും മറിച്ചല്ല. ഡെന്മാര്‍ക്കിന്റെ തലസ്ഥാനമായ കോപ്പന്‍ഹേഗനില്‍ ജനിച്ച ദീപികയ്ക്ക് ഡാനിഷ് പാസ്‌പോര്‍ട്ടാണ് ഉള്ളത്. 
 
കാനഡയില്‍ ജനിച്ച സണ്ണി ലിയോണിനും അമേരിക്കന്‍ പൗരത്വമായതിനാല്‍ ഇന്ത്യയില്‍ വോട്ടില്ല. ശ്രീലങ്കന്‍- മലേഷ്യന്‍ വംശജരായ മാതാപിതാക്കളുടെ മകളായ ജാക്വലിന്‍ ഫെര്‍ണാണ്ടസിനും മിശ്ര പൗരത്വമാണ് ഉള്ളത്.
 
ബോളിവുഡ് നടിമാരില്‍ ശ്രദ്ധേയയായ ആലിയ ഭട്ടിന് ബ്രിട്ടീഷ് പൗരത്വമായതിനാൽ താരത്തിനും ഇന്ത്യയിൽ വോട്ട് ചെയ്യാനാകില്ല. കാശ്മീര്‍ സ്വദേശിയും ബ്രിട്ടീഷ് വ്യവസായിയുമായിരുന്ന മുഹമ്മദ് കൈഫിന്റെയും ബ്രിട്ടീഷ് അഭിഭാഷകയായ സുസൈനിന്റെയും മകളായി ജനിച്ച കത്രീനയ്ക്ക് ബ്രിട്ടീഷ് പൗരത്വമാണ് ഉള്ളത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രണയത്തിൽനിന്നും പിൻ‌മാറിയതിൽ പക; കാമുകൻ ബലമായി ചുംബിച്ച് യുവതിയുടെ ചുണ്ട് കടിച്ചുകീറി, ഇട്ടത് 300 സ്റ്റിച്ചുകൾ !