Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

രമ്യാ ഹരിദാസ് പത്രിക സമർപ്പിച്ചു; ആകെയുള്ളത് 12,816 രൂപയും അരപ്പ‌വൻ സ്വർണ്ണവും

നാമനിർദേശ പത്രികക്കൊപ്പം സമർപ്പിച്ച സ്വത്തു വിവര കണക്കിലാണ് വെളിപ്പെടുത്തലുള്ളത്.

രമ്യാ ഹരിദാസ് പത്രിക സമർപ്പിച്ചു; ആകെയുള്ളത് 12,816 രൂപയും അരപ്പ‌വൻ സ്വർണ്ണവും
, ചൊവ്വ, 2 ഏപ്രില്‍ 2019 (12:58 IST)
ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിന്റെ പേരിൽ ആകെ 22,816 രൂപയുടെ സ്വത്ത്. രണ്ട് ബാങ്ക് അക്കൗണ്ടുകളിലുമായി 12,816 രൂപയും 10,000 രൂപ വിലമതിക്കുന്ന നാല് ഗ്രാം സ്വർണ്ണവുമുണ്ട്. ശമ്പളവും അലവൻസും ഉൾപ്പെടെ 1,75,200 രൂപയാണ് രമ്യയുടെ വാർഷിക വരുമാനം. കൃഷിഭൂമി, കാർഷികേതര ഭൂമി വാണിജ്യാവശ്യത്തിനുള്ള ഭൂമി എന്നിവ സ്വന്തമായില്ല. നാമനിർദേശ പത്രികക്കൊപ്പം സമർപ്പിച്ച സ്വത്തു വിവര കണക്കിലാണ് വെളിപ്പെടുത്തലുള്ളത്.
 
അമ്മ രാധയുടെ പക്കല്‍ 40,000 രൂപയുടെയും സഹോദരന്‍ റിജിലിന്റേതായി 90,000 രൂപയുടെയും സ്വര്‍ണമുണ്ട്. 10 ലക്ഷംരൂപ മൂല്യമുള്ള വീട് അച്ഛന്‍ ഹരിദാസിന്റെ പേരിലുള്ളതാണ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റെന്ന നിലയില്‍ ശമ്പളവും അലവന്‍സും ഉള്‍പ്പടെ 1,75,200 രൂപയാണ് വാര്‍ഷികവരുമാനം. അമ്മയ്ക്ക് എല്‍.ഐ.സി. ഏജന്റെന്ന നിലയില്‍ 12,000 രൂപ വരുമാനമുണ്ടെന്നും പത്രികയില്‍ പറയുന്നു. രമ്യ ഹരിദാസിന്റെ കൈവശമുള്ളത് അരപ്പവന്‍ സ്വര്‍ണവും രണ്ട് ബാങ്കുകളിലെ സേവിങ്സ് അക്കൗണ്ടുകളിലായി 12,816 രൂപയും. നാമനിര്‍ദേശപത്രികയ്ക്കൊപ്പം സ്ഥാനാര്‍ഥി തിങ്കളാഴ്ച സമര്‍പ്പിച്ച സ്വത്ത് പട്ടികയിലാണ് ഇതുസംബന്ധിച്ച വിവരമുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ധരിച്ചിരുന്ന ബ്രാ ഊരി നിക്കിനു നേരെ എറിഞ്ഞ് ആരാധിക, ചെന്നു വീണത് പ്രിയങ്ക ചോപ്രയുടെ മുന്നിൽ, എല്ലാവരെയും ഞെട്ടിച്ച് പ്രിയങ്ക ചെയ്തത് ഇങ്ങനെ !