ലോക്സഭയിലേക്ക് മത്സരിക്കന്നത് പത്താം തവണ; ആവർത്തിക്കുമോ ഇത്തവണയും കൊടിക്കുന്നിൽ ഹാട്രിക്ക് വിജയം
തിരുവന്തപുരം പോത്തൻകോട് ലക്ഷ്മി വിലാസം സ്ക്കൂളിൽ നിന്നും കെഎസ്‌യുവിലൂടെ തുടങ്ങിയതാണ് കൊടിക്കുന്നിലിന്റെ രാഷ്ട്രീയ യാത്ര.
മാവേലിക്കര ലോക്സഭാ മണ്ഡലത്തിന്റെ സ്ഥാനാർത്ഥിയായി കൊടിക്കുന്നിൽ സുരേഷിനെ പ്രഖ്യാപിച്ചത് ഇന്നലെയാണ്. യാതൊരു തർക്കവുമില്ലാതെ കോൺഗ്രസ് തീർപ്പാക്കിയ സ്ഥാനാർത്ഥികളിലോരാളാണ് കൊടിക്കുന്നിൽ സുരേഷ്. പത്തു വർഷം മണ്ഡലത്തിൽ ചെയ്ത കാര്യങ്ങളുടെ അടിസ്ഥാനത്തിൽ ജനം വിലയിരുത്തുമെന്നും വിജയം സുനിശ്ചിതമാണെന്നുമാണ് അദ്ദേഹം വിശ്വസിക്കുന്നത്.
തിരുവന്തപുരം പോത്തൻകോട് ലക്ഷ്മി വിലാസം സ്ക്കൂളിൽ നിന്നും കെഎസ്‌യുവിലൂടെ തുടങ്ങിയതാണ് കൊടിക്കുന്നിലിന്റെ രാഷ്ട്രീയ യാത്ര. വളർച്ചയുടെ ഓരോ ഘട്ടത്തിലും എകെ ആന്റ്ണിയെ പോലെയുളള നേതാക്കൾ തണലായി നിന്നും. കിട്ടിയ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിൽ കൊടിക്കുന്നിൽ പരമാവധി ശ്രദ്ധിച്ചിട്ടുണ്ട്. അതുകൊണ്ടാണ് 27ആം വയസ്സിൽ ലോക്സ്ഭാ സീറ്റ് കിട്ടിയത്. 9 തവണ മത്സരിച്ച് 6 തവണ ജയിച്ച് കൊടിക്കുന്നിൽ പോരാട്ട വീര്യം തെളിയിച്ചിട്ടുണ്ട്. പാർലമെന്ററി പ്രവർത്തനത്തിനൊപ്പം സുരേഷ് യൂത്ത് കോൺഗ്രസിലെയും വിവിധ പോഷകസംഘടനകളിലെയും ചുമതലകൾ ഏറ്റെടുത്തു നടത്തിക്കൊണ്ടിരിക്കുന്നു.
കേന്ദ്ര തൊഴിൽ സഹമന്ത്രിയായതു അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ നേട്ടങ്ങളിൽ ഒന്നാണ്. മല്ലികാർജുന ഖാർഗെയെപ്പോലുളള നേതാക്കൾക്കൊപ്പം കോൺഗ്രസിലെ ദളിത് നേതൃ നിരയിൽ പ്രധാനിയായി അദ്ദേഹം അംഗീകരിക്കപ്പെട്ടു.