'പ്രിയങ്കയ്ക്ക് 48 വയസുണ്ട്, എന്നിട്ടും അവരെ വിശേഷിപ്പിക്കുന്നത് ‘യുവ സുന്ദരി’ എന്ന്. അമ്മമാരും സഹോദരിമാരും ഇരിക്കുന്നതുകൊണ്ട് കൂടുതല്‍ പറയുന്നില്ല'; എ വിജയരാഘവനു പിന്നാലെ സ്ത്രീവിരുദ്ധ പരാമർശവുമായി ശ്രീധരൻപിള്ളയും
കണ്ണൂരില്‍ ഇന്നലെ നടന്ന എന്‍ഡിഎ കണ്‍വെന്‍ഷനില്‍ ആയിരുന്നു ശ്രീധരന് പിള്ളയുടെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്.
കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. പ്രിയങ്കയ്ക്ക് 48 വയസുണ്ട്, എന്നിട്ടും അവരെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന വാക്ക് ‘യുവ സുന്ദരി’ എന്നാണ്. അമ്മമാരും സഹോദരിമാരും ഇരിക്കുന്നതുകൊണ്ട് കൂടുതല്‍ പറയുന്നില്ല എന്നായിരുന്നു പരാമർശം. കോണ്‍ഗ്രസ് ജനങ്ങളെ കബളിപ്പിക്കുകയാണെന്നാണ് ശ്രീധരന്‍പിള്ളയുടെ പരാമര്‍ശം. കണ്ണൂരില്‍ ഇന്നലെ നടന്ന എന്‍ഡിഎ കണ്‍വെന്‍ഷനില്‍ ആയിരുന്നു ശ്രീധരന് പിള്ളയുടെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്.
ആലത്തൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ എല്‍ഡിഎഫ് കണ്‍വീനറും സിപിഐഎം കേന്ദ്രകമ്മറ്റി അംഗവുമായ എ വിജയരാഘവന് അശ്ലീല പരാമര്‍ശം നടത്തിയിരുന്നു. അതിന് പിന്നാലെയാണ് ശ്രീധരന്‍പിള്ളയുടെ പരാമര്‍ശം പുറത്ത് വന്നത്.