Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

53 ലക്ഷം രൂപ മുടക്കിയിട്ടും ആളുകള്‍ മാത്രം എത്തിയില്ല; മോദിയുടെ കൊല്‍ക്കത്ത ബ്രിഗേഡ് ഗ്രൗണ്ട് റാലിയും പരാജയം

ഇടതുമുന്നണിയുടെ റാലിയെ താരതമ്യം ചെയ്ത് പരിശേആധിക്കുമ്പോള്‍ നാല്‍പത് ശതമാനം ആളുകള്‍ മോഡിയുടെ റാലിക്ക് എത്തിയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

53 ലക്ഷം രൂപ മുടക്കിയിട്ടും ആളുകള്‍ മാത്രം എത്തിയില്ല; മോദിയുടെ കൊല്‍ക്കത്ത ബ്രിഗേഡ് ഗ്രൗണ്ട് റാലിയും പരാജയം
, വ്യാഴം, 4 ഏപ്രില്‍ 2019 (17:00 IST)
ബുധനാഴ്ച കൊല്‍ക്കത്തയിലെ പ്രസിദ്ധമായ ബ്രിഗേഡ് ഗ്രൗണ്ടില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പങ്കെടുപ്പിച്ച് ബിജെപി സംഘടിപ്പിച്ച റാലിക്ക് ആളുകളെത്തിയില്ല. മോഡി പ്രസംഗിക്കുമ്പോള്‍ ബ്രിഗേഡ് ഗ്രൗണ്ടിന്റെ ഭൂരിപക്ഷം ഭാഗവും ഒഴിഞ്ഞു കിടക്കുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
 
ഫെബ്രുവരിയില്‍ ഇടതുമുന്നണി സംഘടിപ്പിച്ച റാലിയിലെ ജനപങ്കാളിത്തത്തെ മുന്‍നിര്‍ത്തിയാണ് മാധ്യമങ്ങള്‍ വിശകലനം നടത്തുന്നത്. ഇടതുമുന്നണിയുടെ റാലിയെ താരതമ്യം ചെയ്ത് പരിശേആധിക്കുമ്പോള്‍ നാല്‍പത് ശതമാനം ആളുകള്‍ മോഡിയുടെ റാലിക്ക് എത്തിയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ആവശ്യത്തിനുള്ള വെള്ളമോ ഭക്ഷണമോ ബിജെപി ഒരുക്കിയിരുന്നില്ല എന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇക്കാരണത്താല്‍ റാലിയില്‍ പങ്കെടുക്കുന്നതിന് വേണ്ടി മോഡിയെത്തുന്നതിന് മുമ്പേ ഏതാണ്ട് 3000 പ്രവര്‍ത്തകര്‍ ബ്രിഗേഡ് ഗ്രൗണ്ട് വിട്ടെന്നും പറയുന്നു.
 
നാല് ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരെ റാലിയില്‍ പങ്കെടുപ്പിക്കുന്നതിന് വേണ്ടി 53 ലക്ഷം രൂപ മുടക്കി നാല് ട്രെയിനുകള്‍ വാടകക്ക് എടുത്തിരുന്നു. എന്നിട്ടും പ്രവര്‍ത്തകരെ എത്തിക്കാന്‍ ബിജെപിക്ക് കഴിഞ്ഞില്ല. മോഡി പങ്കെടുത്ത മഹാരാഷ്ട്രയിലെ വാര്‍ദയിലെയും ഉത്തര്‍പ്രദേശിലെ മീററ്റിലെയും റാലിക്ക് ആളുകള്‍ എത്തിയിരുന്നില്ല.
 
കൊല്‍ക്കത്തയിലെ ചരിത്രപ്രധാനമായ ബ്രിഗേഡ് മൈതാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പങ്കെടുപ്പിച്ച് റാലി ബിജെപി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത് പിന്നീട് പിന്‍വലിക്കുകയായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച 10 ലക്ഷം പേര്‍ പങ്കെടുത്ത മഹാസഖ്യറാലിക്ക് ശേഷമാണ് അന്ന് ബിജെപി റാലി പിന്‍വലിച്ചത്. പിന്നീട് ഏപ്രില്‍ 3ന് റാലി നടത്തുകയായിരുന്നു.
 
നേരത്തെ സംസ്ഥാനത്ത് പ്രധാനമന്ത്രിയെ പങ്കെടുപ്പിച്ച് മൂന്ന് റാലി നടത്തുമെന്നായിരുന്നു ബിജെപി പ്രഖ്യാപിച്ചിരുന്നത്. ജനുവരി 28ന് ബോംഗാണിനസെ താക്കൂര്‍ നഗറിലും ഫെബ്രുവരി 8ന് സിലിഗുരിയിലും കൊല്‍ക്കത്ത ബ്രിഗേഡ് മൈതാനത്തും റാലി സംഘടിപ്പിക്കുമെന്നായിരുന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ദിലീപ് ഘോഷ് പ്രഖ്യാപിച്ചിരുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡാമുകള്‍ തുറന്നതല്ല പ്രളയകാരണം, റിപ്പോര്‍ട്ട് തയ്യാറാക്കിയത് വിദഗ്ധാഭിപ്രായം തേടാതെ; അമിക്കസ് ക്യൂറിയെ തള്ളി മുഖ്യമന്ത്രി