Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

വിദ്വേഷ പ്രസംഗം നടത്തിയവർക്കെതിരെ എന്ത് നടപടി എടുത്തു?തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതിയുടെ വിമർശനം

തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരോട് നാളെ ഹാജരാകുവാനും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്.

വിദ്വേഷ പ്രസംഗം നടത്തിയവർക്കെതിരെ എന്ത് നടപടി എടുത്തു?തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതിയുടെ വിമർശനം
, തിങ്കള്‍, 15 ഏപ്രില്‍ 2019 (13:50 IST)
തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതിയുടെ വിമർശനം. വിദ്വേഷ പ്രസംഗം നടത്തിയവർക്കെതിരെ എന്ത് നടപടി എടുത്തുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി ചോദിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും മായാവതിയുടെയും പ്രസംഗങ്ങൾ ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയുടെ ചോദ്യം. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരോട് നാളെ ഹാജരാകുവാനും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്.
 
രാഷ്ട്രീയ നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളിൽ കടുത്ത നടപടിയെടുക്കണം എന്ന നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചത്. ഇത്തരം പ്രസംഗങ്ങളിൽ എന്ത് നടപടി എടുത്തു എന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ വിശദീകരിക്കണം. മാതൃക പെരുമാറ്റച്ചട്ടം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുവാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടോ എന്ന വിഷയത്തിലേക്കും കോടതി കടന്നു.
 
മുസ്ലീംങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്യരുത് അലി വേണോ ബജ്റംഗലി വേണോ എന്നിങ്ങനെ പറഞ്ഞുള്ള പ്രസംഗംങ്ങൾക്ക് നേരെ തെരഞ്ഞെടുപ്പ് കമ്മീഷന് കണ്ണടച്ച് നിൽക്കുവാൻ സാധിക്കില്ലെന്ന് കോടതി പറഞ്ഞു. എന്നാൽ പെരുമാറ്റചട്ടം ലംഘിക്കുന്നവർക്കെതിരെ ഉപദേശക രൂപത്തിലുള്ള നോട്ടീസ് നൽകുവാൻ തങ്ങൾക്ക് അധികാരമുള്ളത് എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ പറഞ്ഞത്. തുടർച്ചയായി ചട്ടം ലംഘിക്കുന്നവർക്കെതിരെ പരാതി നൽകുവാൻ മാത്രമേ തങ്ങൾക്കു സാധിക്കുകയുള്ളൂ, അവരെ അയോഗ്യരാക്കാൻ സാധിക്കില്ല എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ പറഞ്ഞത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യഥാർത്ഥ തോക്ക് ചൂണ്ടി ടിക്ടോക് വീഡിയോ, സുഹൃത്തിന്റെ വെടിയേറ്റ് 19കാരൻ കൊല്ലപ്പെട്ടു, സംഭവം ഒടിക്കൊണ്ടിരുന്ന കാറിനുള്ളിൽ