തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, പ്രതിഷേധമുണ്ടെങ്കിലും യുഡിഎഫിൽ തന്നെ തുടരും, രാഷ്ട്രീയ തീരുമാനം തെരഞ്ഞെടുപ്പിന് ശേഷം പ്രഖ്യാപിക്കും: പി ജെ ജോസഫ്
കെ എം മാണി കൈവിട്ടെങ്കിലും കോൺഗ്രസ് തന്നെ ചേർത്തുപിടിച്ചതിലുള്ള നന്ദി സൂചകമായാണ് ഇപ്പോൾ കടുത്ത തീരുമാനമെടുക്കാൻ മുതിരാത്തതെന്നാണ് ജോസഫുമായി ബന്ധമുളള അടുത്ത വൃത്തങ്ങൾ പറയുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ പി ജെ ജോസഫ് മത്സരിക്കില്ല. പ്രതിഷേധമുണ്ടെങ്കിലും യുഡിഎഫിൽ തന്നെ തുടരും. തീരുമാനം വിശദീകരിക്കാൻ പി ജെ ജോസഫ് വൈകിട്ട് അഞ്ചിന് മാധ്യമങ്ങളെ കാണുമെന്നാണ് വിവരം.രാഷ്ട്രീയ തീരുമാനം തെരഞ്ഞെടുപ്പിന് ശേഷം പ്രഖ്യാപിക്കുമെന്നും ജോസഫുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.
കെ എം മാണി കൈവിട്ടെങ്കിലും കോൺഗ്രസ് തന്നെ ചേർത്തുപിടിച്ചതിലുള്ള നന്ദി സൂചകമായാണ് ഇപ്പോൾ കടുത്ത തീരുമാനമെടുക്കാൻ മുതിരാത്തതെന്നാണ് ജോസഫുമായി ബന്ധമുളള അടുത്ത വൃത്തങ്ങൾ പറയുന്നു. കോൺഗ്രസിന് ദോഷകരമായി ബാധിക്കുന്ന ഒരു തീരുമാനവും എടുക്കില്ല.
കെ.എം. മാണി കൈവിട്ടെങ്കിലും ഇടുക്കിയിൽ പൊതുസ്വതന്ത്രനായി പി.ജെ ജോസഫിനെ മത്സരിപ്പിക്കാൻ കോൺഗ്രസിലെ ഒരു വിഭാഗം ആലോചിച്ചിരുന്നു. എന്നാൽ ഈ നീക്കത്തെ ഹൈക്കമാൻഡ് പിന്തുണയ്ക്കാതിരുന്നതോടെയാണ് ജോസഫിന്‍റെ പ്രതീക്ഷകൾ അസ്തമിച്ചത്. ഇതോടെയാണ് ഇത്തവണ മത്സരിക്കാനില്ലെന്ന തീരുമാനം പി.ജെ. ജോസഫ് പരസ്യമായി പ്രഖ്യാപിച്ചത്.