ചിലർ ഡൽഹിയിൽ നാടകം കളിക്കുന്നു, വയനാട്ടിൽ രാഹുൽ വരുന്നത് തടയാൻ ശ്രമിക്കുന്നു; വരവ് ചിലരെ ഭയപ്പെടുത്തുന്നുവെന്ന് മുല്ലപ്പള്ളി
രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് ഉമ്മൻ ചാണ്ടി പറഞ്ഞത് തനിക്ക് അറിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് തടയാൻ ശ്രമം നടക്കുന്നുണ്ടെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഉടന്‍ തീരുമാനം പ്രതീക്ഷിക്കുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്താതിരിക്കാനാണ് ചില പ്രസ്ഥാനങ്ങള്‍ ശ്രമിക്കുന്നുണ്ട്. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച തീരുമാനം വൈകുന്നത് സാധ്യതയ്ക്ക് മങ്ങലേല്‍പ്പിക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
രാഹുൽ ഗാന്ധി വരാതിരിക്കാൻ ഡൽഹിയിൽ ചിലർ ശ്രമിക്കുന്നുണ്ട്. ഈ നാടകം കളിക്കുന്നവർ ആരാണെന്ന് പിന്നീട് പറയാം. രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് ഉമ്മൻ ചാണ്ടി പറഞ്ഞത് തനിക്ക് അറിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
രാഹുൽ വയനാട്ടിൽ മത്സരിക്കണമെന്ന് കെപിസിസി നേതൃത്വം ഒന്നടക്കം ആവശ്യപ്പെട്ടതാണ്. വയനാട്ടിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ വൈകുന്നത് കോൺഗ്രസിന്റെ ജയസാധ്യതയെ ബാധിക്കില്ല. സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നത് ഒരു തരത്തിലും യുഡിഎഫിനു ആശങ്ക സൃഷ്ടിക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.