Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ലോക്‍ഡൌൺ കാലത്തും അവശ്യ സാധനങ്ങളുടെ വിൽപ്പനയിൽ ക്രമക്കേടിന് കുറവില്ല, 144 കേസുകൾ

ലോക്‍ഡൌൺ  കാലത്തും അവശ്യ സാധനങ്ങളുടെ വിൽപ്പനയിൽ ക്രമക്കേടിന് കുറവില്ല, 144 കേസുകൾ

ഗേളി ഇമ്മാനുവല്‍

കൊച്ചി , ബുധന്‍, 8 ഏപ്രില്‍ 2020 (19:17 IST)
ലോക്ക് ഡൗൺ കാലത്തും അവശ്യ സാധനങ്ങളുടെ വിൽപ്പനയിൽ ക്രമക്കേടും പൂഴ്ത്തിവയ്പ്പും കാട്ടിയതുമായി ബന്ധപ്പെട്ട 144 കേസുകൾ രജിസ്റ്റർ ചെയ്തു. മിക്ക കടകളിലും വില വിവര പട്ടിക പ്രദര്‍ശിപ്പിച്ചിരുന്നില്ല.
 
പഴം, പച്ചക്കറി ഇനങ്ങൾക്ക് അമിത വില ഈടാക്കുകയും ചില അത്യാവശ്യ സാധനങ്ങൾ അമിതമായി വാങ്ങി പൂഴ്ത്തിവയ്ക്കുകയും ചെയ്തതായി അധികാരികൾ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് 39, കോട്ടയത്ത് 18, കോഴിക്കോട്ട് 15, മലപ്പുറത്ത് 13 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിനൊപ്പം അളവിൽ കൃത്രിമം കാട്ടിയ പതിനാലു കടകൾക്കെതിരെ നടപടിയെടുക്കാനും തീരുമാനിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് 9 പേർക്ക് കൂടി കൊവിഡ്, കേരളത്തിൽ ഇതുവരെ സ്ഥിരീകരിച്ചത് 345 പേർക്ക്