Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

സർക്കാരിന് സുപ്രിംകോടതി പിഴ വിധിച്ചിട്ടില്ല, സെൻകുമാർ വിഷയത്തിൽ ഒരു തിരിച്ചടിയും നേരിടേണ്ടി വന്നിട്ടില്ല: മുഖ്യമന്ത്രി

സർക്കാർ മാപ്പു പറഞ്ഞിട്ടില്ല, സുപ്രിംകോടതി പിഴ വിധിച്ചിട്ടുമില്ല: മുഖ്യമന്ത്രി

സർക്കാരിന് സുപ്രിംകോടതി പിഴ വിധിച്ചിട്ടില്ല, സെൻകുമാർ വിഷയത്തിൽ ഒരു തിരിച്ചടിയും നേരിടേണ്ടി വന്നിട്ടില്ല: മുഖ്യമന്ത്രി
, തിങ്കള്‍, 8 മെയ് 2017 (10:06 IST)
സെൻകുമാർ വിഷയത്തിൽ സുപ്രിംകോടതി സംസ്ഥാന സർക്കാരിന് പിഴ വിധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വിഷയത്തിൽ സർക്കാരിന് ഒരു തിരിച്ചടിയും നേരിടേണ്ടി വന്നിട്ടില്ല തെറ്റിദ്ധരിപ്പിക്കുന്ന വിഷയങ്ങളാണ് പ്രതിപക്ഷം സഭയിൽ പറയുന്നതെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. 
 
സർക്കാർ മാപ്പു പറഞ്ഞിട്ടില്ലെന്നും ആവശ്യമായ വിശദീകരണം തേടുക മാത്രമാണ് കോടതി ചെയ്തതെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. തുടര്‍ന്ന് പുനഃപരിശോധനാ ഹര്‍ജി നല്‍കിയത് അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശ പ്രകാരവുമായിരുന്നു. 25000 രൂപ അടച്ചത് സുപ്രീംകോടതിയുടെ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലാണ്. ബാലനീതി വകുപ്പിന്റെ നിയമനടപടികള്‍ക്കാണ് ഇത് ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.
 
സെൻകുമാർ വിഷയത്തിൽ 25000 രൂപ പിഴ വിധിച്ചത് സർക്കാരിന് നാണക്കേടാണെന്ന് പറഞ്ഞ് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി നൽകുകയായിരുന്നു. കെ മുരളീധരൻ ആണ് അടിയന്തര പ്രമേയം നൽകിയത്. 25000 രൂപ ജനങ്ങളുടെ കൈയ്യിൽ നിന്നുമ അടക്കേണ്ട ഗതികേടാണ് സർക്കാരിന് ഉണ്ടായിരിക്കുന്നതെന്നും മുഖ്യമന്ത്രിയെ ഉപദേശകർ ഉപദേശിച്ച് ഉപദേശിച്ച് നശിപ്പിച്ചിരിക്കുകയാണെന്നും കെ മുരളീധരൻ സഭയിൽ ആരോപിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചെന്നൈയിൽ തീപിടുത്തം: നാലു മരണം