Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്കൂളുകളില്‍ ഉച്ചക്കഞ്ഞി വിതരണത്തിനുള്ള ധാന്യങ്ങള്‍ സര്‍ക്കാര്‍ എത്തിച്ചുനല്‍കും: പി തിലോത്തമന്‍

റേഷന്‍ കാര്‍ഡുകളുടെ വിതരണം പൂര്‍ത്തിയായതിനുശേഷം പിഴവുകള്‍ പരിഹരിക്കുമെന്ന് ഭക്ഷ്യ മന്ത്രി

സ്കൂളുകളില്‍ ഉച്ചക്കഞ്ഞി വിതരണത്തിനുള്ള ധാന്യങ്ങള്‍ സര്‍ക്കാര്‍ എത്തിച്ചുനല്‍കും: പി തിലോത്തമന്‍
തിരുവനന്തപുരം , വെള്ളി, 2 ജൂണ്‍ 2017 (08:26 IST)
സംസ്ഥാനത്ത് റേഷന്‍ കാര്‍ഡുകളുടെ വിതരണം പൂര്‍ത്തിയായതിനുശേഷം അതിലെ പിഴവുകള്‍ പരിഹരിക്കുമെന്ന് ഭക്ഷ്യ മന്ത്രി പി തിലോത്തമന്‍. തെറ്റുകള്‍ തിരുത്തിയ പുതിയ കാര്‍ഡ് ലഭിക്കുന്നതിന് വീണ്ടും പണം ഈടാക്കില്ല. സ്കൂളുകളില്‍ ഉച്ചക്കഞ്ഞി വിതരണത്തിനുള്ള ധാന്യങ്ങള്‍ സര്‍ക്കാര്‍ നേരിട്ട് എത്തിച്ചുനല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. 
 
അക്ഷരങ്ങളും അര്‍ഹര്‍ അനര്‍ഹര്‍ എന്നീ ഭാഗങ്ങളിലുമാണ് തെറ്റുവരാന്‍ കൂടുതല്‍ സാധതയുള്ളത്. തങ്ങള്‍ക്ക് ലഭിക്കുന്ന കാര്‍ഡുകളില്‍ ഇത്തരത്തിലുള്ള തെറ്റുകളുണ്ടെങ്കില്‍ ഉടമക്ക് താലൂക്ക് സപ്ലെ ഓഫീസില്‍ പരാതി നല്‍കാം. വിതരണം പൂര്‍ത്തിയായ ശേഷമാകും ഇതിനുള്ള നടപടികള്‍ തുടങ്ങുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു
 
അര്‍ഹരായ എല്ലാവരെയും മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു. ഭക്ഷ്യ ധാന്യത്തിനായി സ്കൂൾ അധികൃതർ മാവേലി സ്റ്റോറിന് മുന്നിൽ കാത്തു നില്‍ക്കേണ്ട അവസ്ഥ ഇനി ഉണ്ടാകില്ല. അരി ഉള്‍പ്പെടെയുള്ള ധാന്യങ്ങള്‍ സ്കൂളുകളില്‍ എത്തിക്കാനുള്ള സൗകര്യം ഉടൻ ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പണമുണ്ടാക്കാനുള്ള സ്ഥാപനമല്ല, ജനങ്ങള്‍ക്ക് യാത്രാ സൗകര്യം ഒരുക്കേണ്ട പൊതുസ്ഥാപനമാണ് കെഎസ്ആര്‍ടി: തോമസ് ചാണ്ടി