Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

സിസ്റ്റർ റാണി മരിയ ഇനി വാഴ്ത്തപ്പെട്ട രക്തസാക്ഷി; ഭാരത കത്തോലിക്കാ സഭയ്ക്ക് ചരിത്രമുഹൂര്‍ത്തം

സി​സ്റ്റ​ർ റാ​ണി മ​രി​യ ഇ​നി വാ​ഴ്ത്ത​പ്പെ​ട്ട​വ​ൾ

സിസ്റ്റർ റാണി മരിയ ഇനി വാഴ്ത്തപ്പെട്ട രക്തസാക്ഷി; ഭാരത കത്തോലിക്കാ സഭയ്ക്ക് ചരിത്രമുഹൂര്‍ത്തം
ഇൻഡോർ , ശനി, 4 നവം‌ബര്‍ 2017 (11:14 IST)
സിസ്റ്റർ റാണി മരിയ ഇനി വാഴ്ത്തപ്പെട്ടവള്‍. റാണി മരിയ വാഴ്ത്തപ്പെട്ടവളാക്കിക്കൊണ്ടുള്ള ഫ്രാൻസിസ് മാർപാപ്പയുടെ പ്രഖ്യാപനം ലത്തീനിൽ കർദിനാൾ അമാത്തോ വായിച്ചു. പ്രഖ്യാപനം ഇംഗ്ലീഷിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും ഹിന്ദിയിൽ കർദിനാൾ ഡോ. ടെലസ്ഫോർ ടോപ്പോയുമാണ് വായിച്ചത്. 
 
ഭാരതസഭയിലെ ആദ്യ വനിതാ രക്തസാക്ഷിയാണു റാണി മരിയ. വ​ത്തി​ക്കാ​നി​ലെ നാ​മ​ക​ര​ണ ന​ട​പ​ടി​ക​ൾ​ക്കാ​യു​ള്ള തി​രു​സം​ഘ​ത്തിന്റെ പ്രീ​ഫെ​ക്ട് ക​ർ​ദി​നാ​ൾ ഡോ. ​ആ​ഞ്ജ​ലോ അ​മാ​ത്തോ​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ലു​ള്ള ദി​വ്യ​ബ​ലി​യി​ലാ​ണ് പ്ര​ഖ്യാ​പ​ന​ശു​ശ്രൂ​ഷ ന​ട​ന്ന​ത്. 
 
കർദിനാൾമാർ, വൈദികർ, അൻപതോളം മെത്രാന്മാർ, വിശ്വാസികൾ,  സന്യസ്തർ ഉൾപ്പെടെ പതിനയ്യായിരത്തിലധികമാളുകള്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു. എല്ലാവർഷവും ഫെബ്രുവരി 25ന് വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ തിരുനാൾ ആഘോഷിക്കണമെന്നും മാർപാപ്പ സന്ദേശത്തിൽ ആവശ്യപ്പെട്ടു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എരഞ്ഞിമാവിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കില്ലെന്ന് ഗെയില്‍; പദ്ധതി ജൂ​ണി​ൽ ക​മ്മി​ഷ​ൻ ചെ​യ്യു​മെ​ന്ന് ഡി​ജി​എം