Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് പനി പടരുന്നു :450 ലേറെ പേരുടെ നില ഗുരുതരം

സംസ്ഥാനത്ത് പനി പടരുന്നു

സംസ്ഥാനത്ത് പനി പടരുന്നു :450 ലേറെ പേരുടെ നില ഗുരുതരം
തിരുവനന്തപുരം , തിങ്കള്‍, 22 മെയ് 2017 (11:28 IST)
ആരോഗ്യ വകുപ്പ് സർവ സന്നാഹങ്ങളും ഒരുക്കി മുന്നിട്ടിറങ്ങിയിട്ടും സംസ്ഥാനത്തത്തൊട്ടാകെ പനിബാധിച്ചവരുടെ എണ്ണം ക്രമാതീതമായി ഉയരുന്നതായി റിപ്പോർട്ട്. നിലവിലെ കണക്കനുസരിച്ച് 9794 പേരാണ് ഇതുവരെയായി ചികിത്സയ്‌ക്കെത്തിയത്. ഇവരിൽ 451 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
 
കഴിഞ്ഞ ദിവസം മാത്രം 1400 ലേറെ പേര് വിവിധ ആശുപത്രികളിലെത്തി. തലസ്ഥാന നഗരിയിൽ കഴിഞ്ഞദിവസം 135 പേർ എത്തിയതായും പറയുന്നു. മലപ്പുറത്ത് 270  പേരെത്തിയപ്പോൾ തൃ ശൂരിൽ 161 പേരും കഴിഞ്ഞദിവസം മാത്രം ആശുപത്രികളിൽ ചികിത്സയ്‌ക്കെത്തി. 
 
അതേസമയം തിരുവനന്തപുരത്ത് ഇതുവരെയായി  1623 പേർ ചികിത്സയ്ക്കായി എത്തിയപ്പോൾ മലപ്പുറത്ത് 1208 പേരും കൊല്ലത്ത് 961 പേരും പനിയുടെ ചികിത്സയ്ക്കായി എത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റേഷൻ കാർഡ് വിതരണം ഇന്ന് മുതൽ