Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

'വിശ്വാസ സമൂഹത്തിന്റെയും പൊതു സമൂഹത്തിന്റെയും ആഹ്ളാദത്തിൽ പങ്കുചേരുന്നു': ടോം ഉഴുന്നാലിന്റെ മോചനത്തില്‍ സന്തോഷം പങ്കുവെച്ച് മുഖ്യമന്ത്രി

ടോം ഉഴുന്നാലിന്റെ മോചനത്തില്‍ സന്തോഷം പങ്കുവെച്ച് മുഖ്യമന്ത്രി

'വിശ്വാസ സമൂഹത്തിന്റെയും പൊതു സമൂഹത്തിന്റെയും ആഹ്ളാദത്തിൽ പങ്കുചേരുന്നു': ടോം ഉഴുന്നാലിന്റെ മോചനത്തില്‍ സന്തോഷം പങ്കുവെച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം , ബുധന്‍, 13 സെപ്‌റ്റംബര്‍ 2017 (07:47 IST)
വൈദികന്‍ ടോം ഉഴുന്നാലിന്റെ മോചനത്തില്‍ സന്തോഷം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം അറിയിച്ചത്. യെമനിൽ നിന്ന് ഭീകരർ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ടോം ഉഴുന്നാലിന്റെ മോചനം ഏറെ സന്തോഷകരമാണെന്ന് പിണറായി വിജയൻ പറഞ്ഞു. ഒമാന്റെ ഇടപെടലാണ് മോചനത്തിന് വഴിതെളിയിച്ചതെന്നു മനസിലാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ സുരക്ഷിതമായ മടങ്ങി വരവിൽ, വിശ്വാസ സമൂഹത്തിന്റെയും പൊതു സമൂഹത്തിന്റെയും ആഹ്ളാദത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രാര്‍‌ത്ഥനയും പ്രവൃത്തിയും കൈകോർത്തു; ഫാ. ടോം ഉഴന്നാലിന് ദൈവം തുണയായി