'റാൻസംവെയർ' ആക്രമണത്തില്‍ നിന്ന് രക്ഷനേടാന്‍ ഈ നിര്‍ദേശങ്ങള്‍ ശ്രദ്ധിച്ചോളൂ...
'റാൻസംവെയർ' ആക്രമണം മുൻകരുതൽ എടുക്കാം
സൈബർ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാനിർദേശങ്ങളുമായി കേരള പൊലീസിന്റെ കേരള കമ്പ്യൂട്ടര്‍ എമർജൻസി റെസ്പോൺസ് ടീം. സുരക്ഷയ്ക്കായ് ആൻറി വൈറസുകൾ അപ്ഡേറ്റ് ചെയ്യണമെന്നും അനാവശ്യ മെയിലുകൾ തുറക്കുന്നതും ഫയലുകൾ ഡൌണ്‍ലോഡ് ചെയ്യണമെന്നും നിർദേശങ്ങളിലുണ്ട്. മെയിലുകൾ വഴിയാണ് വൈറസുകൾ ഒളിപ്പിച്ചുള്ള ഫയലുകൾ എത്തുന്നത്. ഈ അപകടകാരികളായ ഫയലുകളുടെ പേര് വിവരങ്ങളും ജാഗ്രത പുലർത്തേണ്ട വെബ് ഡൊമൈനുകളുടെ പട്ടികയും സൈബർ ഡോം പുറത്തുവിട്ടിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ അടക്കം കാണുന്നതും മെയിലിൽ സന്ദേശരൂപത്തിലെത്തുന്നതുമായ അനാവശ്യ ലിങ്കുകളിൽ പ്രവേശിക്കാതിരിക്കുക. കൂടാതെ പരിചിതസ്വഭാവത്തിലെത്തുന്ന മെയിലുകളുടെ വിശ്വാസ്യത ഉറപ്പുവരുത്തിയശേഷം മാത്രം തുറയ്ക്കുക. അപകടകാരികളായ സന്ദേശങ്ങളെ തടയുന്നതിന് മെയിലുകളിൽ തന്നെയുള്ള സാങ്കേതിക സംവിധാനം ഉപയോഗിക്കുക.
കുടാതെ മൈക്രോസോഫ്റ്റിന്റെ പഴയ ഓപറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകൾ അടിയന്തരമായി അപ്ഡേറ്റ് ചെയ്യണം. ഇത്തരം കമ്പ്യൂട്ടറുകളില്‍ അപകടകാരികളായ വൈറസുകള്‍ വേഗം പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്. ഓട്ടോ അപ്ഡേറ്റ് സംവിധാനം പ്രവർത്തനസജ്ജമാക്കണം. കുടാതെ എല്ലാ ഫയലുകളും അന്നന്നുതന്നെ ബാക്ക് അപ് ആയി സൂക്ഷിക്കണം.