Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മുലകളെ മുലയെന്നല്ലാതെ എന്താണ് പറയേണ്ടത്? - ജലീഷയുടെ കവിത നീക്കം ചെയ്യിച്ചത് സദാചാരവാദികള്‍

‘രണ്ടു തെറിച്ച മുലകളും കാലുകള്‍ക്കിടയിലൊരു തുരങ്കവും‘ - മാസ് റിപ്പോര്‍ട്ടിങ്ങിലൂടെ സദാചാരവാദികള്‍ ആ കവിത നീക്കം ചെയ്യിപ്പിച്ചു

മുലകളെ മുലയെന്നല്ലാതെ എന്താണ് പറയേണ്ടത്? - ജലീഷയുടെ കവിത നീക്കം ചെയ്യിച്ചത് സദാചാരവാദികള്‍
, ചൊവ്വ, 3 ഒക്‌ടോബര്‍ 2017 (11:35 IST)
സദാചാരവാദികളുടെ മാസ് റിപ്പോര്‍ട്ടിങ്ങിലൂടെ വൈറലായ ജലീഷ ഉസ്മാന്റെ കവിത ഫേസ്ബുക്കില്‍ നിന്നും നീക്കം ചെയ്തു. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകമായിരുന്നു ജലീഷയുടെ കവിത വൈറലായത്. സൈബര്‍ ആക്രമണത്തിന്റെ ഫലമായാണ് കവിത റിമൂവ് ചെയ്തിരിക്കുന്നത്. ‘എന്റെ കവിത റിപ്പോര്‍ട്ട് ചെയ്ത് വാളില്‍ നിന്നും റിമൂവ് ചെയ്ത് തന്ന എല്ലാവര്‍ക്കും ഹൃദയംഗമായ നന്ദി’ എന്ന് കവിത പിന്‍‌വലിക്കപ്പെട്ട ശേഷം ജലീഷ ഫേസ്ബുക്കില്‍ കുറിച്ചു. 
 
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ വര്‍ധിച്ചു വരുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു ജലീഷയുടെ കവിത. കാമവെറിയന്മാര്‍ പിച്ചി ചീന്തുന്ന ബാല്യ കൗമാര്യങ്ങളേയും സ്ത്രീ ജീവിതത്തെയും പച്ചയായി തുറന്നു കാട്ടുന്ന കവിതയ്ക്ക് മികച്ച പ്രതികരണമായിരുന്നു സോഷ്യല്‍ മീഡിയ നല്‍കിയത്. മുലകളെ മുലയെന്നല്ലാതെ എന്താണ് വിളിക്കേണ്ടതെന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു.
 
ജലീഷയുടെ വൈറലായ കവിത: 
 
രണ്ടു തെറിച്ച മുലകളും
കാലുകള്‍ക്കിടയിലൊരു
തുരങ്കവുമുണ്ടായിട്ടും
ഇത്രയും കാലം ഭൂമിയില്‍
ജീവന്‍ അനുവദിച്ചു തന്നതിന്
എത്ര പേരോടാണ്
ഓരോ പെണ്ണും
നന്ദി പറയേണ്ടത്!
 
മുലഞെട്ട് തിരഞ്ഞ
ഇളം ചുണ്ടിലേക്ക് വച്ചുതന്ന
കൊഴുത്ത ലിംഗം
അണ്ണാക്കിലേക്ക്
ആഴ്ത്താതിരുന്നതിന്..
അടിവസ്ത്രമില്ലാതിരുന്ന
നാലാംമാസം
കാലിടുക്കിള്‍ മുഖമുരസി
ഇക്കിളിയാക്കുന്നതിനിടയില്‍
തുളച്ചു
കയറാതിരുന്നതിന്..
 
തൊട്ടാവാടിയുടെ
ഞെട്ടറ്റിച്ചു
കുമിളകളുണ്ടാക്കുന്ന
വിദ്യ പഠിപ്പിക്കുന്നതിനിടയില്‍
പെറ്റിക്കോട്ടിനടിയിലെ
രണ്ടു കടുകുമണി തടഞ്ഞിട്ടും
ഓടയിലെ
അഴുക്കുവെള്ളത്തിലൊരു
ബബ്ള്‍ ഗപ്പി
പൊങ്ങാതിരുന്നതിന്..
 
പലഹാരവുമായി വന്ന്
മടിയില്‍ വച്ചു ലാളിക്കുമ്പോള്‍
വീര്‍ത്തുവീര്‍ത്തുവന്ന
ഇറച്ചിക്കഷണം
തുപ്പലു കൂട്ടി
വഴുപ്പിച്ചു
തുടയിടുക്കില്‍ മാത്രം ചലിപ്പിച്ച്
നിര്‍വൃതി പൂണ്ടതിന്..
 
സ്‌കൂളിലേക്ക് പോകും വഴി
തത്തമ്മകള്‍ മുട്ടയിട്ട
റബ്ബര്‍ തോട്ടങ്ങള്‍
എത്രയോ തവണ
കാണേണ്ടി വന്നിട്ടും
ആരോടും പറയരുതെന്ന
ഭീഷണിക്കപ്പുറം
കൊരവള്ളിയിലൊരു പിടിത്തം
മുറുക്കാതിരുന്നതിന്..
 
മുല മുളച്ചു തുടങ്ങിയിട്ടില്ലാത്ത
ചേച്ചിയെ
അമ്മയുടെ സാരിത്തുമ്പില്‍
കെട്ടിത്തൂക്കിയതിന്റെ
ഏക ദൃക്‌സാക്ഷിക്ക് നേരെ
മറ്റേത്തുമ്പ്
നീട്ടാതിരുന്നതിന്..
 
വയറ്റിലുള്ള കുഞ്ഞ്
അനുജമ് തന്നെ ആണെന്ന്
അമ്മയോട് പറയാതിരിക്കാന്‍
അടുക്കളയിലെ ഗ്യാസ് സിലിണ്ടര്‍
പൊട്ടിത്തെറിക്കാതിരുന്നതിന്..
 
ആവശ്യം കഴിഞ്ഞു,
പകര്‍ത്തിയ ഫോണ്‍
കീശയിലിട്ട്
‘പരാതി കൊടുക്കരുതെന്ന്,
കൊടുത്താല്‍ ഇത് വൈറല്‍ ആക്കുമെന്ന്’
മാത്രം പറഞ്ഞ്
പോവാന്‍ അനുവദിച്ചതിന്..
 
ട്രെയിനില്‍ നിന്ന്
തള്ളിയിടാതിരുന്നതിന്..
ബസ്സിലെ പിന്‍ സീറ്റില്‍
തലയോട്ടി തകര്‍ക്കപ്പെടാതിരുന്നതിന്..
മരപ്പൊത്തിലെ
ചത്ത കിളിയാക്കാതിരുന്നതിന്..
 
ചവറുകള്‍ക്കടിയില്‍ കുഴിച്ചു മൂടപ്പെടാതിരുന്നതിന്..
പൊന്തക്കാട്ടിലോ
വിറകു പുരകളിലോ
ചത്തു പുഴുക്കാതിരുന്നതിന്..
 
എത്ര പേരോടാണ്,
എത്ര സന്ദര്‍ഭങ്ങളോടാണ്,
രണ്ടു തെറിച്ച മുലകളും
കാലുകള്‍ക്കിടയിലൊരു
തുരങ്കവുമുണ്ടായിട്ടും
ഇപ്പോഴും ജീവിച്ചിരിക്കുന്ന
ഓരോ പെണ്ണും
നന്ദി പറയേണ്ടത്……..!
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രതീക്ഷ കൈവിടാതെ ദിലീപ്, ആവേശപൂര്‍വ്വം ആരാധകര്‍; ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി ഇന്ന്