Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുരുകന്റെ മരണം: തിരുവനന്തപുരം മെഡിക്കല്‍ കോളേജും കുരുക്കില്‍; ഡോക്ടര്‍മാരുടെ അറസ്റ്റ് അനിവാര്യമെന്ന് പൊലീസ്

മുരുകന്റെ മരണം വിദഗ്ധ സമിതി അന്വേഷിക്കും

മുരുകന്റെ മരണം: തിരുവനന്തപുരം മെഡിക്കല്‍ കോളേജും കുരുക്കില്‍; ഡോക്ടര്‍മാരുടെ അറസ്റ്റ് അനിവാര്യമെന്ന് പൊലീസ്
തിരുവനന്തപുരം , വെള്ളി, 11 ഓഗസ്റ്റ് 2017 (11:14 IST)
ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെതുടര്‍ന്ന് തമിഴ്‌നാട് സ്വദേശിയായ് മുരുകന്‍ മരിച്ച സംഭവം അന്വേഷിക്കുന്ന സംഘം വിപുലീകരിച്ചു. വിപുലീകരിച്ച അന്വേഷണ സംഘത്തില്‍ ക്രൈംബ്രാഞ്ച് എസ്പി അശോകനായിരിക്കും മേല്‍നോട്ടം വഹിക്കുക. സംഭവത്തില്‍ ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നിയമോപദേശം തേടും.

ഇതിന് കോടതിവിധികള്‍ തടസമാകുമോ എന്ന കാര്യമായിരിക്കും ഇവര്‍ ആരായുക. മുരുകന്‍ മരിക്കുമെന്ന് ഡോക്ടര്‍മാര്‍ക്ക് അറിയാമായിരുന്നുന്നും അതുകൊണ്ടുതന്നെ ഡോക്ടര്‍മാരുടെ അറസ്റ്റ് അനിവാര്യമാണെന്നും അന്വേഷണസംഘം അറിയിച്ചു. 
 
അതേസമയം, ചികിത്സ നല്‍കുന്നതില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് വീഴ്ചപറ്റിയിട്ടുണ്ടെന്ന ആരോപണം അന്വേഷിക്കാന്‍ ആരോഗ്യവകുപ്പ് വിദഗ്ദ സമിതിയെ നിയോഗിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ടായിരിക്കും ഈ സമിതിയുടെ ചെയര്‍മാന്‍. അനസ്‌തേഷ്യ, മെഡിസിന്‍ സര്‍ജറി വിഭാഗം മേധാവികളും ഇതില്‍ അംഗങ്ങളായിരിക്കും. ഇക്കാര്യങ്ങളെല്ലാം അന്വേഷിച്ച് 48 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്. 
 
ചികില്‍സ നല്‍കാന്‍ സ്വകാര്യ ആശുപത്രികള്‍ വിസമ്മതിച്ചതിനെതുടര്‍ന്നായിരുന്നു നാഗര്‍കോവില്‍ സ്വദേശിയായ മുരുകന്‍ (47) ആംബുലന്‍സില്‍വച്ച് മരിച്ചത്. ഞായറാഴ്ച രാത്രി 11നു കൊല്ലം ചാത്തന്നൂരിനു സമീപം മുരുകനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കില്‍, പിന്നാലെ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചായിരുന്നു അപകടം.

ഏഴ് മണിക്കൂറോളം ആംബുലന്‍സില്‍ കഴിഞ്ഞ ശേഷമായിരുന്നു മുരുകന്‍ മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്റര്‍ ലഭ്യമായില്ല. നാട്ടുകാരും ട്രാഫിക് വൊളന്റിയർമാരും ചേർന്നു മുരുകനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വെന്റിലേറ്റർ ഇല്ലെന്നു പറഞ്ഞു മടക്കി അയക്കുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശോഭാ സുരേന്ദ്രന് എട്ടിന്റെ പണിയുമായി വി ശിവന്‍കുട്ടി