Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മുന്നാര്‍ വിഷയം കോണ്‍ഗ്രസും ബിജെപിയും സഹോദരങ്ങളെപ്പോലെ, പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം: കോടിയേരി

മൂന്നാര്‍ വിഷയത്തിന്റെ പേരില്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണ് പ്രതിപക്ഷശ്രമം: കോടിയേരി

മുന്നാര്‍ വിഷയം കോണ്‍ഗ്രസും ബിജെപിയും സഹോദരങ്ങളെപ്പോലെ, പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം: കോടിയേരി
തിരുവനന്തപുരം , വെള്ളി, 28 ഏപ്രില്‍ 2017 (11:27 IST)
സ്ത്രീകൾക്കെതിരായ അശ്ലീല പരാമർശം നടത്തി പാര്‍ട്ടിയുടെ യശസിന് മങ്ങലേല്‍പ്പിച്ചതുകൊണ്ടാണ് മണിക്കെതിരെ പരസ്യശാസന നടത്തിയതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ദേശാഭിമാനിയിൽ നേർവഴി എന്ന പംക്തിയിലാണ് കോടിയേരി ഇക്കാര്യം വ്യക്തമാക്കിയത്.
 
മുന്നാറില്‍ സമരം നടത്തിയ തോട്ടംതൊഴിലാളി സ്ത്രീകളെക്കുറിച്ച് അനാവശ്യ പരാമശം നടത്തിയില്ലെന്നും അത് തന്റെ ശൈലിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. കുടാതെ തന്റെ പ്രസംഗം കാരണം ആര്‍ക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ ഖേദിക്കുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ വിഷയത്തിന്റെ പേരില്‍ കോണ്‍ഗ്രസും ബി ജെ പിയും സഹോദരങ്ങളെപ്പോലെയാണ്  മൂന്നാറില്‍ സത്യഗ്രഹം നടത്തുന്നതെന്നും അത് രാഷ്ട്രീയലക്ഷ്യത്തോടെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
 
മൂന്നാര്‍ പ്രശ്നത്തിന്‍റെ പേരില്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണ് പ്രതിപക്ഷശ്രമം. ഇതിന്റെ ഭാഗമാണ് മണിയുടെ പ്രസംഗത്തെ ഭൂകമ്പംപോലുള്ളൊരു രാഷ്ട്രീയവിഷയമാക്കി മറ്റുന്നത്. ഒഴിപ്പിക്കല്‍ നടപടിയില്‍ ഉദ്യോഗസ്ഥര്‍ കുരിശ് തകര്‍ത്ത നടപടി ചെയ്യാന്‍ പാടില്ലാത്ത ഒന്നായിരുന്നു. അതിനെ പരസ്യമായി വിമര്‍ശിച്ച് മുഖ്യമന്ത്രി രംഗത്തുവന്നത് ഉചിതമായെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ വന്നില്ലെങ്കില്‍ ആ വിഷയത്തെ എല്‍ ഡി എഫ്  സര്‍ക്കാരിനെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കിമാറ്റുമായിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വളരെ ചെറിയ പ്രായത്തില്‍ ഭരണത്തിലെത്തിയതിന്റെ കുഴപ്പങ്ങളാണിത്: ഉത്തരകൊറിയന്‍ പ്രസിഡന്റിനെ വിമര്‍ശിച്ച് ട്രംപ്