മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ തല്ലി, ഒടുവില്‍ ചെയ്ത ക്രൂരത ആരെയും ഞെട്ടിക്കും!
സംശയ രോഗം, അയാള്‍ ഭാര്യയെ ചെയ്ത കൊടും ക്രൂരത എന്താണെന്നോ?
ഭര്‍ത്താവിന് സംശയം ഭാര്യയെ മണ്ണെണ്ണ ഒഴിച്ചു കത്തിച്ചു. പൊള്ളലേറ്റ ഭാര്യ നിര്‍മ്മല തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആറു മക്കളുടെ പിതാവാണ് ജോസഫ്. മദ്യപിച്ചെത്തി ഭാര്യയെ അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്യുന്നത് ഇയാളുടെ സ്ഥിരം പരിപാടിയാണെന്ന് പൊലീസ് പറഞ്ഞു.
ശനിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. വൈകിട്ട് മദ്യപിച്ചെത്തിയ ഇയാള്‍ മണ്ണെണ്ണ എടുത്ത് ഭാര്യയുടെ തലയില്‍ ഒഴിച്ച് തീ കൊളുത്തിയിട്ട് ഓടി രക്ഷപ്പെടുകയായിരുന്നു. നിര്‍മലയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരും മക്കളും ചേര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ നിര്‍മ്മലയുടെ പരാതിയെ തുടര്‍ന്ന് പൊലിസ് ജോസഫിനെതിരെ വധശ്രമത്തിന് കേസെടുത്തു.