Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭർത്താവിന്റെ പീഡനം സഹിക്കാതെ ഭാര്യ കിണറ്റിൽ ചാടി, പിന്നാലെ ഭർത്താവും!

ഭാര്യയുടെ പിറകെ കിണറ്റിലേക്ക് എടുത്തുചാടിയ ഭർത്താവിന്റെ നിലപാട് കേട്ട് അന്തംവിട്ട് ഫയർഫോഴ്സ്

ഭർത്താവിന്റെ പീഡനം സഹിക്കാതെ ഭാര്യ കിണറ്റിൽ ചാടി, പിന്നാലെ ഭർത്താവും!
തിരുവനന്തപുരം , തിങ്കള്‍, 8 മെയ് 2017 (12:20 IST)
ഭർത്താവിന്റെ പീഡനം സഹിക്കാതെ ഭാര്യ കിണറ്റിലേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ഭാര്യ കിണറ്റിൽ ചാടിയതു കണ്ട് മദ്യലഹരിയിലായിരുന്ന ഭർത്താവും പിന്നാലെ ചാടി. തിരുവനന്തപുരം മലയിൻകീഴ് ശനിയാഴ്ച രാത്രിയാണ് സംഭവം. 
 
ഭർത്താവിന്റെ പീഡനം സഹിക്കാതെയാണ് യുവതി കിണറ്റിലേക്ക് ചാടിയതെന്ന് സമീപവാസികൾ പറയുന്നു. മദ്യപിച്ചെത്തി വഴക്കുണ്ടാക്കിയപ്പോൾ സഹിക്കാനാകാതെ ഭാര്യ കിണറ്റിലേക്ക് ചാടുകയായിരുന്നു. ഭാര്യയെ രക്ഷിക്കാനാണ് താനും ചാടിയതെന്ന് പിന്നാലെ കിണറ്റിലിറങ്ങിയ ഭർത്താവ് പറഞ്ഞു.
 
ഫയർഫോഴ്സ് എത്തിയാണ് ഇരുവരേയും രക്ഷപെടുത്തിയത്. ഭാര്യയെ ആദ്യം പുറത്തെത്തിച്ച ഫയർഫോഴ്സിന് ഭർത്താവിനെ പുറത്തെത്തിക്കാൻ കുറച്ച് കഷ്ടപ്പെടേണ്ടി വന്നു. താൻ കയറി വരില്ല എന്ന് പറഞ്ഞ് കിണറ്റിൽ തന്നെ ഇരിക്കുകയായിരുന്നു ഭർത്താവ്. ഒടുവിൽ ബലം പ്രയോഗിച്ച് വലയ്ക്കുള്ളിലാക്കിയാണ് ഇയാളെ പുറത്തെത്തിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിന്ധു ജോയ് വിവാഹിതയാകുന്നു, വരന്‍ ശാന്തിമോന്‍