ബീഫ് ഫെസ്റ്റ്: മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം: മുഖ്യമന്ത്രി
മദ്രാസ് ഐഐടിയില്‍ ബീഫ് ഫെസ്റ്റ് നടത്തിയ മലയാളി വിദ്യാര്‍ഥിയെ തല്ലിച്ചതച്ചു
മദ്രാസ് ഐഐടിയില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തിയതിന് മലയാളിയായ സൂരജ് എന്ന ഏയ്‌റോസ്പേസ് എഞ്ചിനീയറിങ്ങ് പിഎച്ച്ഡി വിദ്യാര്‍ത്ഥി ആക്രമിക്കപ്പെട്ടത് അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബീഫ് കഴിച്ചു എന്ന സംഭവത്തിന്റെ പേരില്‍ ഒരു ചെറുപ്പക്കാരന്റെ കണ്ണ് തല്ലിപ്പൊളിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നത് നിര്‍ഭാഗ്യകരമായിപ്പോയി. ഏത് ഭക്ഷണവും കഴിക്കുവാനുമുള്ള സ്വാതന്ത്ര്യം നമ്മുടെ ഭരണഘടന അനുവദിച്ചു തന്നിട്ടുണ്ട്. അതിനെ അസഹിഷ്ണുതയോടെ കാണുന്നത് ഇന്ത്യന്‍ ഭരണഘടന അനുവദിച്ചു തന്നിട്ടുള്ള മൗലികാവശങ്ങളുടെ ലംഘനമാണെന്നും തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: