ബിവറേജസ് ഔട്ട്‌ലെറ്റിനു മുന്നില്‍ ക്യൂ നില്‍ക്കാന്‍ മടിച്ച മാന്യനായ മദ്യപന് എട്ടിന്റെ പണി കിട്ടി. ബിവറേജിനു മുന്നില്‍ വലിയ തിരക്കായതിനാല്‍ ക്യൂ നില്‍ക്കാന്‍ മടിച്ച് മാറി നില്‍ക്കുകയായിരുന്നു ഈ മാന്യനായ മദ്യപന്‍. ക്യൂവില്‍ നില്‍ക്കുന്നത് ആരെങ്കിലും കാണുമോയെന്നുള്ള ഭയമായിരുന്നു ഇയാള്‍ക്ക്. ആ സമയത്താണ് മാറി നില്‍ക്കുന്ന ഇയാള്‍ക്കു മുന്നിലേക്ക് സഹായഹസ്തവുമായി ഒരാളെത്തിയത്.
ഏതു ബ്രാന്‍ഡാണ് വാങ്ങേണ്ടതെന്ന് മാന്യ മദ്യപനോട് ചോദിച്ച യുവാവ്, ക്യൂവിനിടയില്‍ ഇടിച്ചു കയറുകയും നിമിഷങ്ങള്‍ക്കകം തന്നെ സാധനവുമായി തിരിച്ചെത്തുകയും ചെയ്തു. കമ്മീഷന്‍ പോലും വാങ്ങിക്കാതെ സാധനവും നല്‍കിയാണ് ആ ചെറുപ്പക്കാരന്‍ പോയത്. ക്യൂ നില്‍ക്കാതെ മദ്യം വാങ്ങിക്കാന്‍ കഴിഞ്ഞ സന്തോഷത്തില്‍ കൂട്ടുകാര്‍ക്കൊപ്പം മിനുങ്ങാനിരുന്നപ്പോഴാണ് മദ്യപന് തനിക്ക് ചതി പറ്റിയെന്ന് മനസ്സിലായത്.
സഹായ ഹസ്തവുമായെത്തിയ യുവാവ് മദ്യമായിരുന്നില്ല ഇവര്‍ക്ക് നല്‍കിയത്. നല്ല കടുപ്പത്തിലുള്ള കട്ടന്‍ചായ കുപ്പിയില്‍ അടച്ച് പശ തേച്ച് ഒട്ടിച്ചായിരുന്നു അയാള്‍ ഇവര്‍ക്ക് നല്‍കിയത്. ഈ സംഭവത്തിന്റെ തൊട്ടടുത്ത ദിവസം ഇദ്ദേഹത്തിന്റെ സുഹൃത്തിനും സമാനമായ അനുഭവം ഉണ്ടായതായി പറയുന്നു. മദ്യം വാങ്ങാമെന്നു പറഞ്ഞ് പറ്റിക്കുന്ന സംഘം പെരുമ്പാവൂര്‍ ഭാഗങ്ങളില്‍ സജീവമാണെന്നാണ് വിവരം.