Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ബാറുകളുടെ ദൂരപരിധി കുറച്ച് സര്‍ക്കാര്‍ ഉത്തരവ്; 200ൽ നിന്ന് ഇനി 50 മീറ്റർ - ഇളവ് ഫോര്‍ സ്റ്റാര്‍ മുതലുള്ള ബാറുകള്‍ക്ക്

ബാറുകളുടെ ദൂരപരിധി കുറച്ചു; ഇളവ് ഫോര്‍ സ്റ്റാര്‍ മുതലുള്ള ബാറുകള്‍ക്ക്

ബാറുകളുടെ ദൂരപരിധി കുറച്ച് സര്‍ക്കാര്‍ ഉത്തരവ്; 200ൽ നിന്ന് ഇനി 50 മീറ്റർ - ഇളവ് ഫോര്‍ സ്റ്റാര്‍ മുതലുള്ള ബാറുകള്‍ക്ക്
തിരുവനന്തപുരം , വെള്ളി, 1 സെപ്‌റ്റംബര്‍ 2017 (10:02 IST)
സംസ്ഥാനത്ത് ബാറുകളും ആരാധനാലയങ്ങളും സ്‌കൂളുകളും തമ്മില്‍ പാലിക്കേണ്ട ദൂരപരിധി സര്‍ക്കാര്‍ വെട്ടിക്കുറച്ചു. നിലവില്‍ 200 മീറ്ററായിരുന്ന ദൂരപരിധി 50 മീറ്ററാക്കിയാണ് ഇപ്പോള്‍ ചുരുക്കിയിരിക്കുന്നത്. ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ, ഹെറിറ്റേജ് എന്നീ ബാറുകൾക്കാണ് ഈ ഇളവ് അനുവദിച്ചിട്ടുള്ളത്. 
 
അതേസമയം, ത്രീ സ്റ്റാർ ബാറുകൾക്കുള്ള ദൂരപരിധി 200 മീറ്ററായി തുടരുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച പൂറത്തിറക്കിയ ഉത്തരവ് ചട്ടംഭേദഗതിക്കുശേഷമായിരിക്കും പ്രാബല്യത്തിൽ വരുക. ഇടത് സർക്കാർ അധികാരത്തിൽ വന്നതിനു പിന്നാലെ ബാറുകളുടെ ദൂരപരിധി കുറയ്ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ജൂലൈയിൽ എക്സൈസ് കമ്മീഷ്ണർ സർക്കാരിന് കത്തയച്ചിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോദി തരംഗം: കേരളത്തിലെ ഇടതുപക്ഷ യുവാക്കള്‍ പോലും അതില്‍ കുടുങ്ങിയെന്ന് സിപിഐഎം നേതാവ്