Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ബന്ധുനിയമനക്കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു; അന്വേഷണ സാധ്യത ഇല്ലെങ്കിൽ വിജിലൻസിന് കേസ് എഴുതിത്തള്ളാമെന്നും കോടതി

ബന്ധുനിയമനക്കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു

ബന്ധുനിയമനക്കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു; അന്വേഷണ സാധ്യത ഇല്ലെങ്കിൽ വിജിലൻസിന് കേസ് എഴുതിത്തള്ളാമെന്നും കോടതി
കൊച്ചി , തിങ്കള്‍, 10 ഏപ്രില്‍ 2017 (16:38 IST)
മുൻമന്ത്രി ഇ പി ജയരാജനുൾപ്പെട്ട ബന്ധുനിയമനക്കേസിലെ എല്ലാ തുടർനടപടികളും ഹൈക്കോടതി സ്റ്റേ ചെയ്തു. ഇനി കേസ് തുടരണോ വേണ്ടയോ എന്ന് വിജിലന്‍സിന് തീരുമാനിക്കാം. കുടാതെ അന്വേഷണ സാധ്യത ഇല്ലെങ്കിൽ കേസ് എഴുതിത്തള്ളാൻ കോടതി വിജിലൻസിന് അനുമതി നൽകുകയും ചെയ്തിരുന്നു. ഈ കേസിൽ ഏതെങ്കിലും തരത്തിലുള്ള നടപടികളുമായി മുന്നോട്ടുപോകുന്നുണ്ടെങ്കിൽ അതു വിജിലൻസിന്റെ തീരുമാനം അനുസരിച്ച് മാത്രമാകുമെന്നും കോടതി നിര്‍ദ്ദേശിച്ചു.
 
ഈ വിഷയത്തില്‍ രണ്ടു നിലപാടാണ് ഉയര്‍ന്നിരിക്കുന്നത്. അതില്‍ കേസ് നിലനിൽക്കുമോ, തുടക്കത്തിൽ തന്നെ ഒഴിവാക്കേണ്ട കേസ് ആയിരുന്നോ? ഇതെന്നായിരുന്നു. എന്നാല്‍ രണ്ടാമത്തെത്  കേസുമായി ശക്തമായി മുന്നോട്ട് പോവുക– ഇതായിരുന്നു വിജിലൻസിന്റെ നിലപാട്.  എന്നാല്‍ പ്രതികള്‍ ആരും സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടില്ലെന്നാണ് ഏറ്റവുമൊടുവിൽ വിജിലൻസ് കോടതിയെ അറിയിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുന്നിലും പിന്നിലും ഡ്യുവല്‍ ക്യാമറ; തകര്‍പ്പന്‍ സ്മാര്‍ട്ട്ഫോണുമായി അല്‍കാടെല്‍ !