നാളെ ദിലീപ് ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍
ഫോണ്‍ ഉപയോഗിക്കരുത്, ചിലവ് സ്വയം വഹിച്ചോണം; ദിലീപിനോട് കോടതി
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിലെ ഗുഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് നാളെ പുറത്തിറങ്ങാം. അച്ഛന്റെ ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച ശ്രാദ്ധ ചടങ്ങില്‍ പങ്കെടുക്കുന്നതിനായിട്ടാണ് മജിസ്ട്രേട്ട് കോടതി ദിലീപിന് താല്‍ക്കാലികത്തേക്ക് പുറത്തിറങ്ങാനുള്ള അനുമതി നല്‍കിയിരിക്കുന്നത്.
അച്ഛന്റെ ശ്രാദ്ധത്തിനു പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ജാമ്യാപേക്ഷയിലാണ് കോടതിയുടെ വിധി. ബുധനാഴ്ച രാവിലെ എട്ടു മുതൽ 10 വരെ ആലുവ മണപ്പുറത്തും തുടര്‍ന്ന് വീട്ടിലും നടക്കുന്ന ചടങ്ങുകളില്‍ ദിലീപിനു പങ്കെടുക്കാനാകും. അന്വേഷണം നിര്‍ണായക ഘട്ടത്തില്‍ നില്‍ക്കെ ദിലീപിനെ ജയിലിനു പുറത്തേക്കു വിടരുതെന്ന പ്രോസിക്യൂഷന്റെ വാദം തള്ളിയാണ് അങ്കമാലി മജിസ്ട്രേട്ട് കോടതി അനുവാദം നൽകിയത്.
അതേസമയം നാളെ ജയിലിനു പുറത്തിറങ്ങുന്ന ദിലീപിന് കോടതി ചില നിര്‍ദേശങ്ങളും കോടതി വെച്ചിട്ടുണ്ട്. മൊബൈൽ ഫോൺ ഉപയോഗിക്കരുത്, കോടതിയുടെ അനുമതി ദുരുപയോഗം ചെയ്യരുത്, അന്വേഷണ ഉദ്യോഗസ്ഥന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് ഓരോ കാര്യങ്ങളും ചെയ്യണം, ചെലവ് സ്വയം വഹിക്കണം തുടങ്ങിയ ഉപാധികളാണ് കോടതി മുന്നോട്ട് വെച്ചത്.