Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ദിലീപ് ഇനി വെളിച്ചം കാണില്ല, ആ പാളിച്ച ഒരിക്കല്‍ കൂടി സംഭവിക്കില്ല?! - ആരോപണം ശക്തമാകുന്നു

ദിലീപിന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട രണ്ട് മണിക്കൂര്‍!

ദിലീപ് ഇനി വെളിച്ചം കാണില്ല, ആ പാളിച്ച ഒരിക്കല്‍ കൂടി സംഭവിക്കില്ല?! - ആരോപണം ശക്തമാകുന്നു
, ബുധന്‍, 6 സെപ്‌റ്റംബര്‍ 2017 (10:29 IST)
അന്‍പത് ദിവസങ്ങള്‍ക്ക് മുന്‍പ് ജനപ്രിയ നടന്‍ ദിലീപിന്റെ ഒരു മണിക്കൂറിനു ലക്ഷങ്ങളായിരുന്നു വില. എന്നാല്‍, പണത്തിന്റെ മൂല്യമില്ലാതെ രണ്ടു മണിക്കൂറിന്റെ വില എത്രത്തോളമുണ്ടെന്ന് ദിലീപ് തിരിച്ചറിയുകയായിരുന്നു. താരത്തിളക്കത്തിന്റെ സ്വപ്നലോകത്ത് നിന്നുമായിരുന്നു ദിലീപ് ഇരുമ്പഴിക്കുള്ളിലേക്ക് കൂപ്പുകുത്തിയത്. 
 
തുടക്കം മുതല്‍ ദിലീപിനെതിരെയാണ് ഗൂഢാലോചന നടക്കുന്നതെന്ന് ദിലീപ് അനുകൂലികളായ ആരാധകരും കുടുംബവും ആരോപിച്ചു. ദിലീപിനെതിരെ നടക്കുന്ന ഗൂഢാലോചനകളുടെ ഭാഗമാണിതെന്ന് ദിലീപിനെ അറസ്റ്റ് ചെയ്ത സമയത്ത് സഹോദരന്‍ അനൂപും ആരോപിച്ചിരുന്നു. 
 
അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുത്ത ദിലീപിനെ സ്വീകരിക്കാന്‍ ആരാധകര്‍ ആരും എത്തിയിരുന്നില്ല. ദിലീപ് ഫാന്‍സ് തന്നെ ഇക്കാര്യം ഔദ്യോഗികമായി ഫെസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു. ദിലീപേട്ടന്‍ അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുത്ത് മടങ്ങട്ടെ, പുറത്തിറങ്ങുന്നത് വരെ നമുക്ക് കാത്തിരിക്കാം എന്നായിരുന്നു ഫാന്‍സ് അസോസിയേഷന്‍ പറയുന്നത്. 
 
അതേസമയം, ദിലീപിനെതിരെ കളികള്‍ കളിക്കുന്നവര്‍ക്ക് പറ്റിയ അമളിയാണ് ഈ രണ്ട് മണിക്കുര്‍ എന്നും ആരോപണമുയരുന്നുണ്ട്. തിരക്കഥ തയ്യാറാക്കിയവര്‍ ദിലീപിനെ ഇനി പുറം‌ലോകം കാണിക്കാത്ത വിധത്തിലാണ് ഓരോ കാര്യങ്ങളും നീക്കുന്നതെന്നും എന്നാല്‍, അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ ദിലീപിന് കോടത് അനുമതി നല്‍കുമെന്ന് അവര്‍ കരുതിയില്ലെന്നും ആരോപണം ഉയരുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഇനി ദിലീപ് വെളിച്ചം കാണാതിരിക്കാനുള്ളതെല്ലാം പുറത്തുനിന്നും ആരോ ചെയ്യുന്നുണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വരുന്ന സംശയം. 
 
ഭാര്യ കാവ്യമാധവനെയും മകള്‍ മീനാക്ഷിയേയും അമ്മയേയും അനുജനേയും ശാന്തമായി കാണാന്‍ സാധിച്ചു എന്നതു തന്നെയാണ് രണ്ട് മണിക്കൂറിന്റെ മൂല്യം ജീവിതത്തില്‍ ഏറ്റവും പ്രധാനമാക്കുന്നത്. രണ്ട് മണിക്കൂര്‍ പൂര്‍ത്തിയാക്കി ജയിലിലേക്ക് മടങ്ങാന്‍ നേരം ശോകമൂകമായിരുന്നു പത്മസരോവരത്തിലെ കാഴ്ച.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വണ്‍പ്ലസ് 3ടിക്ക് 4000 രൂപ ?; കിടിലന്‍ ഓഫറുകളുമായി ആമസോണ്‍ !