Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

തോമസ് ചാണ്ടിയുടെ നിയമലംഘനം: കേസില്‍ അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറലിനെ ഒഴിവാക്കി

തോമസ് ചാണ്ടിയുടെ പേരിലുള്ള കേസ്‌ അഡീഷണൽ അഡ്വക്കേറ്റ്‌ ജനറലിനെ ഒഴിവാക്കി

തോമസ് ചാണ്ടിയുടെ നിയമലംഘനം: കേസില്‍ അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറലിനെ ഒഴിവാക്കി
തിരുവന്തപുരം , വെള്ളി, 27 ഒക്‌ടോബര്‍ 2017 (07:25 IST)
ഭൂമി കൈയേറ്റ വിഷയവുമായി ബന്ധപ്പെട്ട് മന്ത്രി തോമസ് ചാണ്ടിയുടെ ഹൈക്കോടതിയിലെ  കേസിൽ സർക്കാരിനുവേണ്ടി ഹാജരാകുന്നതിൽ നിന്ന് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ (എഎജി)
രഞ്ജിത് തമ്പാനെ മാറ്റി. പകരം മറ്റൊരു അഭിഭാഷകനെ ചുമതലപ്പെടുത്തി.
 
സിപിഐ നോമിനിയായിരുന്നു രഞ്ജിത്‌ തമ്പാൻ. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട ഗൗരവമായ കേസുകളിൽ എഎജിയാണ് ഹാജരാകാറുള്ളത്. എന്നാല്‍ റവന്യൂവകുപ്പിനെ വിശ്വാസത്തിലെടുക്കാത്ത നടപടികൾ ആവർത്തിച്ചുണ്ടാകുന്നതിൽ സിപി.ഐ കടുത്ത പ്രതിഷേധത്തിലാണ്. 
 
അതേസമയം ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ ആലപ്പുഴ കലക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം പരിഗണിച്ചില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധന ആവശ്യമാണെന്ന് റവന്യൂ അഡീഷണല്‍ സെക്രട്ടറി അറിയിച്ചു. 
 
അതേസമയം, ജി​ല്ലാ ക​ള​ക്ട​ർ റ​വ​ന്യൂ​വ​കു​പ്പി​നു റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചതിന് പിന്നാലെ ലേക്ക് പാലസ് റിസോർട്ടിന് ആലപ്പുഴ നഗരസഭ  അന്ത്യശാസനം നല്‍കി. ഏഴ് ദിവസത്തിനകം റി​സോ​ർ​ട്ട് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട രേഖകൾ ഹാജരാക്കണമെന്ന് കാണിച്ച് റിസോർട്ടിന് നഗരസഭ സെക്രട്ടറി കത്തയച്ചു. രേഖകൾ ഹാജരാക്കാത്ത പക്ഷം 34 കെട്ടിടങ്ങളും ഇടിച്ചു നിരത്തുമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.
 
കൈയേറ്റത്തിന് കൂട്ട് നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം റവന്യൂമന്ത്രി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രേഖകള്‍ ഹാജരാക്കാന്‍ ആലപ്പുഴ നഗരസഭ ആവശ്യപ്പെട്ടിരിക്കുന്നത്. അതിനിടെ ലേക്ക് പാലസ്, മാര്‍ത്താണ്ഡം കായല്‍ ഭൂമി ഇടപാടുകള്‍ സംബന്ധിച്ച കലക്ടറുടെ റിപ്പോര്‍ട്ടിനെതിരെ റിസോര്‍ട്ട് ഉടമകളായ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി കോടതിയലക്ഷ്യത്തിനു കേസ് കൊടുക്കുകയും ചെയ്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലാവ്‌ലിന്‍ കേസില്‍ പിണറായിയെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ സിബിഐ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി