Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

തീവ്രവാദികൾക്ക്​ സ്വന്തമായി ആയുധങ്ങള്‍ ഉണ്ടാക്കാനാവില്ല, ചില രാജ്യങ്ങളാണ്​അവര്‍ക്ക് അതെല്ലാം​ എത്തിച്ചുനൽകുന്നത്: പ്രധാനമന്ത്രി

ചില രാജ്യങ്ങൾ തീവ്രവാദികൾക്ക്​ ആയുധവും അർഥവും നൽകുന്നുവെന്ന് മോദി

തീവ്രവാദികൾക്ക്​ സ്വന്തമായി ആയുധങ്ങള്‍ ഉണ്ടാക്കാനാവില്ല, ചില രാജ്യങ്ങളാണ്​അവര്‍ക്ക് അതെല്ലാം​ എത്തിച്ചുനൽകുന്നത്: പ്രധാനമന്ത്രി
സെന്റ്​പീറ്റേഴ്സ്​ബർഗ് , ശനി, 3 ജൂണ്‍ 2017 (07:43 IST)
ചില രാജ്യങ്ങൾ തീവ്രവാദികൾക്ക്​ ആയുധവും അർഥവും നൽകുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തീവ്രവാദം എന്നത് ​മനുഷ്യവംശത്തിന്റെ ശത്രുവാണ്.  ഇത്തരത്തിലുള്ള ഭീഷണികള്‍ നേരിടാൻ ലോകം ഒറ്റക്കെട്ടായി നിക്കണമെന്നും കശ്മീരിൽ തീവ്രവാദികൾക്ക്​ ആയുധം നൽകി അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പാക്​ നയത്തെ സൂചിപ്പിച്ച് അദ്ദേഹം റഷ്യയിൽ പറഞ്ഞു. 
 
തീവ്രവാദികൾക്ക്​ സ്വന്തമായി ആയുധങ്ങള്‍ ഉണ്ടാക്കാനാവില്ല. ചില രാജ്യങ്ങളാണ്​അവർക്കത്​ എത്തിച്ചുനൽകുന്നത്​. 40 വർഷമായി ​ഐക്യ രാഷ്​ട്രസഭയുടെ മുന്നിലുള്ള ​കോംപ്രിഹെൻസിവ്​ കൺവെൻഷൻ ഓൺ ഇൻറർനാഷനൽ ടെററിസം എന്ന വിഷയത്തിൽ അടിയന്തര പ്രാധാന്യത്തോടെ ലോകം തീരുമാനമെടുക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
തീവ്രവാദികൾക്ക്​ സ്വന്തമായി നാണയങ്ങള്‍ അച്ചടിക്കാന്‍ സാധിക്കില്ല. കള്ളപ്പണം വഴിയാണ് ചില രാജ്യങ്ങൾ സാമ്പത്തിക ഇടപാടുകൾക്ക്​ അവര്‍ക്ക് സൗകര്യം ചെയ്തുകൊടുക്കുന്നത്. തീവ്രവാദികൾക്ക്​ സ്വന്തം വാർത്താ മാധ്യമങ്ങളില്ല. അതും ചില രാജ്യങ്ങളുടെ സഹായംവഴിയാണ് ലഭിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിണറായിക്കൊപ്പം ‘ചൈന’; ഞെട്ടിപ്പിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍ - മുഖ്യമന്ത്രിക്ക് പ്രത്യേക ക്ഷണം