Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

'താന്‍ ഹിന്ദുതീവ്രവാദിയായിരുന്നു, പിന്നീട് ഗോള്‍വള്‍ക്കര്‍ വഴി ഗാന്ധിയുടെ പാതയിലെത്തി': രാഹുല്‍ ഈശ്വര്‍

‘താന്‍ ഒരു ഹിന്ദുതീവ്രവാദിയായിരുന്നു, എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല’; രാഹുല്‍ ഈശ്വര്‍

'താന്‍ ഹിന്ദുതീവ്രവാദിയായിരുന്നു, പിന്നീട് ഗോള്‍വള്‍ക്കര്‍ വഴി ഗാന്ധിയുടെ പാതയിലെത്തി': രാഹുല്‍ ഈശ്വര്‍
തിരുവനന്തപുരം , ബുധന്‍, 23 ഓഗസ്റ്റ് 2017 (15:03 IST)
തന്‍ ആദ്യകാലത്ത് ഹിന്ദുതീവ്രവാദിയായിരുന്നെന്നും എന്നാല്‍ ഇന്ന് താനൊരു മിതവാദിയാണെന്നും രാഹുല്‍ ഈശ്വര്‍. ഗാന്ധിയുടെ പാതയിലേയ്ക്ക് പരിണമിച്ച ഗോള്‍വള്‍ക്കറാണ് ഈ കാര്യത്തില്‍ തന്റെ മാതൃകയെന്നും രാഹുല്‍ പറഞ്ഞു. ഇ വാര്‍ത്തയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു രാഹുലിന്റെ പരാമര്‍ശമുണ്ടായത്.
 
ഒരു ബ്രാഹ്മണ കുടുംബപശ്ചാത്തലത്തിലാണ് താന്‍ ജനിച്ചത്. സംവരണത്തിനെതിരായ വിശദീകരണം കേട്ടുവളര്‍ന്ന താന്‍ ഒരു സംവരണ വിരുദ്ധനായി മാറിയിരുന്നെന്നും രാഹുല്‍ പറയുന്നു. പിന്നീടാണ് തനിക്ക് മനസിലായത് സംവരണം എന്നത് സമൂഹത്തിന് ആവശ്യമുള്ള ഒരു സംഗതിയാണെന്നും താരം പറയുന്നു.
 
ഹാദിയ പ്രശനത്തിന്റെ രണ്ടുവശങ്ങളും ചര്‍ച്ച ചെയ്യാനാണ് താന്‍ അവരുടെ വീട്ടില്‍ പോയതെന്നും എന്നാല്‍ അത് ചിലര്‍ കേരളത്തിനെതിരായ ക്യാമ്പയിന്‍ നടത്താനാണെന്ന രീതിയില്‍ മാറ്റിയിരുന്നതായും രാഹുല്‍ ആരോപിച്ചു. ആര്‍എസ്എസ് എന്ന സംഘടനയോട് എനിക്കു ബഹുമാനമുണ്ട്. പക്ഷേ മീററ്റ് ഹിന്ദുമഹാസഭയുടേയും അഭിനവ് ഭാരതിന്റെയും ഒന്നും നിലപാടുകള്‍ രാജ്യത്തിനു ഗുണകരമല്ല. ഇവരുടെ നിലപാടുകള്‍ സൂക്ഷമതയോടെ വിശകലനം ചെയ്യേണ്ടതുണ്ടെന്നും രാഹുല്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചരിത്രം തിരുത്തിയെഴുതാന്‍ പ്രധാനമന്ത്രി; ഒറ്റ ദിവസം ഉദ്‌ഘാടനം ചെയ്യുന്നത്‌ 9500 പദ്ധതികള്‍ !