Select Your Language

Notifications

webdunia
webdunia
webdunia
webdunia

താനുമായുള്ള രഹസ്യബന്ധമാണ് എല്ലാത്തിനും കാരണം! - തകര്‍ന്ന് പോയ കാവ്യ എല്ലാം തുറന്നു പറഞ്ഞു?!

2012മുതല്‍ ദിലീപുമായി അടുപ്പമുണ്ടായിരുന്നു: കാവ്യ

താനുമായുള്ള രഹസ്യബന്ധമാണ് എല്ലാത്തിനും കാരണം! - തകര്‍ന്ന് പോയ കാവ്യ എല്ലാം തുറന്നു പറഞ്ഞു?!
, ബുധന്‍, 26 ജൂലൈ 2017 (08:55 IST)
നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ നടി കാവ്യാ മാധവനേയും കാവ്യയുടെ അമ്മ ശ്യാമളയേയും മണിക്കൂറുകളോളം ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ പൊലീസിന് നിര്‍ണായകമായ പല വിവരങ്ങളും ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ചോദ്യം ചെയ്യുന്നതിനിടയില്‍ കാവ്യ പലതവണ വിതുമ്പി.
 
ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് പകയുണ്ടാകാന്‍ കാരണം താ‍രത്തിന്റെ ആദ്യ ബന്ധം അവസാനിച്ചതാണെന്ന് പൊലീസ് പറയുന്നു. ഇതിനെ സാധൂകരിക്കുന്ന രീതിയിലുള്ള മൊഴികള്‍ കാവ്യയില്‍ നിന്നും ലഭിച്ചുവെന്നാണ് സൂചന. തനിക്കറിയാവുന്ന കാര്യങ്ങള്‍ എല്ലാം കാവ്യ തുറന്നു പറഞ്ഞത്രേ. നടിയെ ആക്രമിച്ചതിന് പിന്നില്‍ ദിലീപ് അല്ലെന്ന് കാവ്യ ആണയിട്ട് പറയുകയും ചെയ്തുവെന്നാണ് സൂചനകള്‍.
 
കാവ്യുയും ദിലീപുമായുള്ള രഹസ്യബന്ധമാണ് മഞ്ജു - ദിലീപ് ബന്ധം വിവാഹമോചനത്തിലേക്ക് എത്തിയത് എന്ന് പൊലീസ് ചോദിച്ചപ്പോള്‍ തകര്‍ന്നു പോയ കാവ്യ വിതുമ്പുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഏകദേശം ആറ് മണിക്കൂറോളമാണ് കാവ്യയെ പൊലീസ് ചോദ്യം ചെയ്തത്. അതീവ രഹസ്യമായിട്ടാണ് അന്വേഷണ സംഘം ആലുവയിലെ വീട്ടിലെത്തി കാവ്യയെ ചോദ്യം ചെയ്‌തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പരാതിയില്‍ ശ്രീനാഥ് ഭാസിയുടെ പേരില്ല! ലാലിന്റെ മകനും പള്‍സര്‍ സുനിയും തമ്മിലുള്ള ബന്ധം ശക്തമോ?