ഡി സിനിമാസ് ഭൂമിയുടെ പഴയ കാലത്തെ ഉടമസ്ഥാവകാശ രേഖകൾ പരിശോധിക്കും
ഡി സിനിമാസിന്റെ യഥാര്‍ത്ഥ അവകാശികള്‍ ഇവരോ?
ചാലക്കുടിയിൽ നടൻ ദിലീപിന്റെ ഡി സിനിമാസ് തിയറ്റർ സമുച്ചയം പുറമ്പോക്ക് ഭൂമി കയ്യേറി നിർമിച്ചതാണെന്ന് തൃശൂർ ജില്ലാ കലക്ടർ റിപ്പോർട്ട് നൽകിയിരുന്നു. എന്നാല്‍ ഭൂമിയുടെ സർവേ റിപ്പോർട്ട് പ്രകാരം വലിയ കോയിത്തമ്പുരാൻ കോവിലകത്തിന്റെ പേരിലും കണ്ണമ്പുഴ ഭഗവതി ദേവസ്വത്തിന്റെ പേരിലുമാണ് ഈ ഭൂമിയുള്ളത്. അതില്‍ 35 സെന്റ് തോട് പുറമ്പോക്കാണ്.
17.5 സെന്റ് പലരിൽ നിന്നു വാങ്ങിയതാണ്. അവർക്ക് ഈ ഭൂമി എങ്ങനെ സ്വന്തമായെന്ന് വ്യക്തമല്ല. ഇതു സംബന്ധിച്ച രേഖ കാണാനില്ല. വിഷയത്തിൽ ഉന്നതല അന്വേഷണം നടത്തണമെന്ന ആവശ്യം വന്നിരുന്നു. തുടര്‍ന്നാണ് മുഴുവൻ ഭൂമിയുടെയും പഴയ കാലത്തേത് ഉൾപ്പെടെ ഉടമസ്ഥാവകാശ രേഖകൾ പരിശോധിക്കാൻ റവന്യു വകുപ്പ് ആലോചിക്കുന്നത്. രാജകുടുംബത്തിന്റേതായിരുന്ന ഈ സ്ഥലം പിന്നീട് സർക്കാർഭൂമിയായി നിജപ്പെടുത്തിയതായിരുന്നു.