ജയരാജനെതിരായ ബന്ധുനിയമനക്കേസ് അവസാനിപ്പിച്ചു; ജനവികാരത്തിന് അടിമപ്പെട്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് വിജിലൻസിനോട് കോടതി
ഇ.പി ജയരാജനെതിരായ കേസ്അവസാനിപ്പിക്കുന്നുവെന്ന്വിജിലൻസ്
മുന്‍മന്ത്രി ഇ പി ജയരാജന്‍ പ്രതിയായ ബന്ധുനിയമനക്കേസും എ ഡി ജി പി ശങ്കര്‍റെഡ്ഡിക്ക് എതിരായ ബാര്‍ക്കോഴ അട്ടിമറിക്കേസും വിജിലന്‍സ് അവസാനിപ്പിച്ചു. രണ്ടു കേസുകളിലുമായി ലഭിച്ച പരാതിയില്‍ കഴമ്പില്ലെന്നും അതിനാലാണ് കേസ് അവസാനിപ്പിക്കുന്നതെന്നും വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു.
തുടര്‍ന്ന് വിജിലൻസിനെ കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ജനവികാരത്തിനടിമപ്പെട്ട് വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യരുതെന്നും മന്ത്രി സഭാ തീരുമാനം തിരുത്തണമെന്ന് വിജിലൻസിന് ആവശ്യപ്പെടാന്‍ കഴിയില്ലെന്നും കോടതി വിമർശിച്ചു. അടുത്തമാസം ആറിന് കേസ് വീണ്ടും പരിഗണിക്കും.
ബന്ധുനിയമനക്കേസില്‍ പ്രതികളാരും തന്നെ ഒരുതരത്തിലുള്ള സാമ്പത്തിക നേട്ടുവുമുണ്ടാക്കിയിട്ടില്ല. വിവാദ നിയമനം ലഭിച്ചിട്ടും സ്ഥാനമേല്‍ക്കാത്തതുകൊണ്ട് രണ്ടാംപ്രതി പി കെ സുധീറും നേട്ടമുണ്ടാക്കിയില്ലെന്ന് വിജിലന്‍സ് ഡി.വൈ.എസ്.പി. വി. ശ്യാംകുമാര്‍ കഴിഞ്ഞ ദിവസം കോടതിയില്‍ വ്യക്തമാക്കിയിരുന്നു.