Select Your Language

Notifications

webdunia
webdunia
webdunia
webdunia

കർഷക​ന്റെ ആത്​മഹത്യ: വില്ലേജ്​ അസിസ്​റ്റൻറ് ആവശ്യപ്പെട്ടത് ഒരുലക്ഷം രൂപയെന്ന് ഭാര്യ മോളി

വില്ലേജ്​ അസിസ്​റ്റൻറ് ആവശ്യപ്പെട്ടത് ഒരുലക്ഷം രൂപയെന്ന് ജോയിയുടെ ഭാര്യ

കർഷക​ന്റെ ആത്​മഹത്യ: വില്ലേജ്​ അസിസ്​റ്റൻറ് ആവശ്യപ്പെട്ടത് ഒരുലക്ഷം രൂപയെന്ന് ഭാര്യ മോളി
കോഴിക്കോട് , വെള്ളി, 23 ജൂണ്‍ 2017 (11:46 IST)
കോഴിക്കോട് ചെമ്പനോട വില്ലേജ് ഓഫിസില്‍ ആത്മഹത്യചെയ്ത ജോയിയോട് ഭൂമിയുടെ കരം അടയ്ക്കാന്‍ വില്ലേജ് അസിസ്റ്റന്‍റ് ഒരുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി ഭാര്യ മോളി. വസ്തുവിനെ സംബന്ധിച്ചുള്ള രേഖകളെല്ലാം കൃത്യമായി ഉണ്ടായിരുന്നിട്ടും കൈക്കൂലി ആവശ്യപ്പെട്ടു. ഇതില്‍ മനംനൊന്താണു ജോയി ആത്മഹത്യചെയ്തതെന്ന് ഭാര്യ മോളി പറഞ്ഞു.
 
മകളുടെ വിവാഹാവശ്യത്തിനായി ഭൂമി വിൽക്കാനാണ്​ ജോയ്​ ശ്രമിച്ചിരുന്നത്​. എന്നാൽ വില്ലേജ്​ അധികൃതർ നികുതി സ്വീകരിക്കാത്തതിനാൽ വിൽപ്പന സാധിച്ചിരുന്നില്ല. ഇതാണ് മരണത്തിന് കാരണമായതെന്ന് ഭാര്യ പറഞ്ഞു. അതേസമയം മരണത്തിന് കാരണം റവന്യൂ ഉദ്യോഗസ്​ഥരാണെന്ന്​  ജോയിയു​ടെ സഹോദരൻ ആരോപിച്ചിരുന്നു. ചെ​മ്പ​നോട സ്വ​ദേ​ശി കാ​വി​ൽ​പു​ര​യി​ട​ത്തി​ൽ ജോ​യി എ​ന്ന തോ​മ​സി​നെ​യാ​ണ് ചെ​മ്പ​നോ​ട വി​ല്ലേ​ജ് ഓ​ഫി​സിന്റെ ഗ്രി​ല്ലി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി നാ​ട്ടു​കാ​ർ ക​ണ്ടെ​ത്തി​യ​ത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓക്സിജൻ വിതരണം മുടങ്ങി രണ്ടു കുട്ടികളടക്കം 11 മരണം; ഇതെല്ലാം പതിവാണെന്ന് ആശുപത്രി അധികൃതര്‍