Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ആധാരമെഴുത്തുകാര്‍ക്ക് ഓണക്കാല ഉത്സവബത്തയായി 5000 രൂപ ലഭിക്കും

വയനാട് ജില്ലയിലുണ്ടായ സമാനതകളില്ലാത്ത ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നല്‍കുവാനും ബോര്‍ഡ് തീരുമാനിച്ചു

ആധാരമെഴുത്തുകാര്‍ക്ക് ഓണക്കാല ഉത്സവബത്തയായി 5000 രൂപ ലഭിക്കും

രേണുക വേണു

, ശനി, 31 ഓഗസ്റ്റ് 2024 (10:53 IST)
സംസ്ഥാനത്തെ ആധാരമെഴുത്തുകാര്‍ക്കും,പകര്‍പ്പെഴുത്തുകാര്‍ക്കും,സ്റ്റാമ്പ് വെണ്ടര്‍മാര്‍ക്കും,ക്ഷേമനിധി പെന്‍ഷന്‍കാര്‍ക്കും 2024 ലെ ഓണക്കാല ഉത്സവബത്തായി 5000 രൂപ അനുവദിച്ചു. മുന്‍ വര്‍ഷത്തില്‍ നിന്നും 500 രൂപ വര്‍ധനവ് വരുത്തുകയും ആനുകൂല്യം ഓരോ ഗുണഭോക്താവിനും ബാങ്ക് അക്കൗണ്ടില്‍ നേരിട്ട് ലഭ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. 
 
കേരള ആധാരമെഴുത്തുകാരുടെയും, പകര്‍പ്പെഴുത്തുകാരുടെയും സ്റ്റാമ്പ് വെണ്ടര്‍മാരുടെയും ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഏറ്റെടുത്ത ആദ്യത്തെ യോഗത്തിലാണ് തീരുമാനം.
 
വയനാട് ജില്ലയിലുണ്ടായ സമാനതകളില്ലാത്ത ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നല്‍കുവാനും ബോര്‍ഡ് തീരുമാനിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇ.പി.ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്ന് നീക്കി