ഒരു വ്യക്തിയില്‍ ആരോപിക്കപ്പെട്ട കുറ്റം കോടതി ശരിവെച്ച് ശിക്ഷിക്കുംവരെ അയാളെ നിഷ്കളങ്കനായി കരുതണം: സക്കറിയ
നടിയുടെ കേസില്‍ പ്രതികരണവുമായി എഴുത്തുകാരൻ സക്കറിയ
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടൻ ദിലീപ് മാധ്യമ വിചാരണയുടെ ഇരയാണെന്ന് എഴുത്തുകാരൻ സക്കറിയ. സക്കറിയ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇത് പറഞ്ഞത്. തന്നെ അലട്ടുന്ന വസ്തുത പങ്കുവയ്ക്കാനാണ് കുറിപ്പെഴുതുന്നതെന്ന മുഖവുരയോടെയാണ് സക്കറിയയുടെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.
കുറ്റം ആരോപിക്കപ്പെട്ടവനില്‍ നിന്ന് നിഷ്കളങ്കതയുടെ സാദ്ധ്യത തന്നെ എടുത്തു കളയുന്ന അവസ്ഥ ഗരുതരമായ മനുഷ്യാവകാശ ലംഘനമാണെന്നും കുറ്റകൃത്യത്തിന്റെ സ്വഭാവം എത്രമാത്രം ഗുരുതരമായാലും. ഒരു വ്യക്തിയില്‍ ആരോപിക്കപ്പെട്ട കുറ്റം കോടതി ശരിവെച്ച് ശിക്ഷിക്കുംവരെ അയാളെ നിഷ്കളങ്കനായി കരുതണമെന്നത് ലോകമെങ്ങും പരിപാലിക്കപ്പെടുന്ന ധാര്‍മ്മിക നിയമമാണെന്നും അദ്ദേഹം പ്രതികരിച്ചു.