Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഹിജ കരഞ്ഞുകൊണ്ടായിരുന്നു തന്നോട് സംസാരിച്ചത്, നടപടി സ്വീകരിക്കുമെന്ന് അവർക്ക് വാക്കു നൽകിയതാണ്: മുഖ്യമന്ത്രി

എന്തിന് വേണ്ടിയായിരുന്നു മഹിജയുടെ സമരം, എന്താണ് നേടി‌യത്?; മാധ്യമ പ്രവർത്തകരെ വെട്ടിലാഴ്ത്തി പിണറായി

മഹിജ കരഞ്ഞുകൊണ്ടായിരുന്നു തന്നോട് സംസാരിച്ചത്, നടപടി സ്വീകരിക്കുമെന്ന് അവർക്ക് വാക്കു നൽകിയതാണ്: മുഖ്യമന്ത്രി
, ചൊവ്വ, 11 ഏപ്രില്‍ 2017 (10:31 IST)
ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്ക് നേരെയുണ്ടായ പൊലീസ് ആക്രമണത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജിഷ്ണു കേസിൽ നീതി ആവശ്യപ്പെട്ട് പ്രതിധേഷം രേഖപ്പെടുത്തി സമരം ചെയ്ത ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന എല്ലാ കാര്യങ്ങളും സർക്കാർ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി. 
 
ഡിജിപി ഓഫീസിന് മുന്നിൽ നടക്കാൻ പാടില്ലാത്ത സംഭവങ്ങൾ നടന്നു. മഹിജയുടെ മാനസിക ബുദ്ധിമുട്ട് മനസ്സിലാക്കുന്നുവെന്ന് മുഖ്യമന്ത്രി. മഹിജ കരഞ്ഞുകൊണ്ടായിരുന്നു ഫോണിലൂടെ തന്നോട് സംസാരിച്ചത്. അവരുടെ മാനസികാവസ്ഥ മനസ്സിലാക്കുന്നു. നിങ്ങളുടെ പരാതി ഗൗരവമായി തന്നെയാണ് സർക്കാർ കാണുന്നതെന്നും പരാതി അന്വേഷിച്ച് വീഴ്ച ഉണ്ടെന്ന് കണ്ടാൽ നടപടി സ്വീകരിക്കുമെന്നും മഹിജയ്ക്ക് ഉറപ്പ് നൽകിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 
 
ആ അമ്മയുടെ മാനസിക അവസ്ഥ രാഷ്ട്രീയമായി പലരും ഉപയോഗിച്ചുവെന്നും മുഖ്യമന്ത്രി പറയുന്നു. ജിഷ്ണു കേസിൽ സർക്കാരിന് ചെയ്യാൻ കഴിഞ്ഞതെല്ലാം ചെയ്തിട്ടുണ്ട്. ഇതികൂടുതൽ എന്ത് ചെയ്യാനാണ്. ആ അമ്മയുടെ മാനസിക അവസ്ഥ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചു. പല പ്രശ്നങ്ങൾക്കും കാരണമായത് അതാണ്. എന്ത് നേടാൻ വേണ്ടിയാണ് അവർ സമരത്തിന് പോയത്. സമരത്തിലൂടെ എന്താണ് അവർ നേടിയത്. എല്ലാകാര്യവും സർക്കാർ ചെയ്തിരുന്നു. എന്നിട്ടും അവർ സമരം ചെയ്തത് എന്തിന് വേണ്ടിയായിരുന്നുവെന്ന് മുഖ്യമന്ത്രി ചോദിക്കുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നന്തൻകോട് കൂട്ടക്കൊലക്കേ‍സ്: സാത്താൻ സേവയുടെ ഭാഗമായി ശരീരത്തിൽ നിന്ന് ആത്മാവിനെ മോചിപ്പിക്കാനുള്ള ശ്രമമാണെന്ന് പ്രതി