സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയിരക്കണക്കിന് കുരുന്നുകള്‍ ഇന്ന് അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്നു. ക്ഷേത്രങ്ങളിലും വിവിധ സ്ഥാപനങ്ങളിലും വിദ്യാരംഭച്ചടങ്ങുകള്‍ തുടങ്ങി. ക്ഷേത്രങ്ങളിലും വിവിധ വിദ്യാലയങ്ങളിലും സാംസ്കാരിക സ്ഥാപനങ്ങളിലുമെല്ലാം അറിവിന്റെ ആദ്യാക്ഷരം കുറിക്കാന്‍ കുരുന്നുകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്.
ക്ഷേത്രങ്ങള്‍ക്ക് പുറമെ ചില ക്രൈസ്തവ ദേവാലയങ്ങളിലും എഴുത്തിനിരുത്തല്‍ ചടങ്ങ് നടത്തുന്നുണ്ട്. തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ എഴുത്തിനിരുത്ത് തുടങ്ങി. കൊച്ചിയില്‍ ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിലും പറവൂര്‍ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലും എഴുത്തിനിരുത്തല്‍ ചടങ്ങ് നടക്കുകയാണ്. തിരുവനന്തപുരം പൂജപ്പുര സരസ്വതീ മണ്ഡപം ദേവീക്ഷേത്രം, ആറ്റുകാല്‍ ക്ഷേത്രം, തോന്നക്കല്‍ ആശാന്‍ സ്മാരകം എന്നിവിടങ്ങളില്‍ രാവിലെ മുതല്‍ തന്നെ ചടങ്ങുകള്‍ തുടങ്ങി.
പലയിടത്തും കുരുന്നുകളുടെ എണ്ണം കൂടുതലായതിനാല്‍ ഉച്ചവരെ ചടങ്ങുകള്‍ നീളുമെന്നാണ് വിവരം. പുലര്‍ച്ചെ നാലുമണിക്ക് പലയിടത്തും ചടങ്ങുകള്‍ ആരംഭിച്ചു. തിരൂര്‍ തുഞ്ചന്‍ പറമ്പിലെ എല്ലാ വിദ്യാരംഭ കേന്ദ്രങ്ങളിലും കനത്ത തെരക്കാണ്.