Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഇന്ദിരാഭവനില്‍നിന്ന് ഉയര്‍ന്നതിനേക്കാള്‍ വലിയ വിലാപവും മുറവിളിയുമാണ് കോണ്‍ഗ്രസ് തോറ്റപ്പോള്‍ മറ്റു ചില കേന്ദ്രങ്ങളില്‍നിന്നുണ്ടായത്; സിപിഐക്കെതിരെ ദേശാഭിമാനി

മാണിഗ്രൂപ്പിനെ പിന്തുണച്ചതിനെ എതിര്‍ത്ത സിപിഐക്കെതിരെ ദേശാഭിമാനി

ഇന്ദിരാഭവനില്‍നിന്ന് ഉയര്‍ന്നതിനേക്കാള്‍ വലിയ വിലാപവും മുറവിളിയുമാണ് കോണ്‍ഗ്രസ് തോറ്റപ്പോള്‍ മറ്റു ചില കേന്ദ്രങ്ങളില്‍നിന്നുണ്ടായത്; സിപിഐക്കെതിരെ ദേശാഭിമാനി
കോട്ടയം , ശനി, 6 മെയ് 2017 (08:20 IST)
സിപിഐക്കെതിരെ രൂക്ഷവിമര്‍ശനവുമായി ദേശാഭിമാനി. കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ പിന്തുണച്ചതിനെ എതിര്‍ത്ത സിപിഐയുടെ നടപടിയെയാണ് സി പി എം ദേശാഭിമാനിയിലൂടെ വിമര്‍ശിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ തോല്‍വിയില്‍ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍നിന്ന് ഉയര്‍ന്നതിനേക്കാള്‍ വലിയ വിലാപവും മുറവിളിയുമാണ് ഞങ്ങളുടെ സഹജീവികള്‍ ഉള്‍പ്പെടെ ചിലകേന്ദ്രങ്ങളില്‍ നിന്നുണ്ടായതെന്ന് മുഖപത്രം കുറ്റപ്പെടുത്തുന്നു.
 
ബിജെപിയെയും യുഡിഎഫിനെയും പരാജയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് കേരളാ കോണ്‍ഗ്രസിന് പിന്തുണ നല്‍കിയത്. ഈ ലക്ഷ്യം മുന്‍നിര്‍ത്തി ബിജെപിയും കോണ്‍ഗ്രസും ഒഴികെയുള്ള വ്യക്തികളെയും സഹകരിക്കാവുന്ന ഗ്രൂപ്പുകളില്‍നിന്നുള്ളവരെയും സ്ഥാനാര്‍ഥികളാക്കാമെന്നും അന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണി തീരുമാനിച്ചിരുന്നതാണ്. അന്നത്തെ നിലപാടിലൂന്നിയ കാര്യം തന്നെയായിരുന്നു കോട്ടയത്തും കണ്ടത്. കോണ്‍ഗ്രസിനെ ജയിപ്പിക്കേണ്ട രാഷ്ട്രീയ ഉത്തരവാദിത്തം ഇടതുപക്ഷ മുന്നണിക്കുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. എന്നല്‍ യുഡിഎഫിനെ പരാജയപ്പെടുത്തിയ നടപടി തെറ്റാണെന്ന് എങ്ങനെ ചിത്രീകരിക്കാനാകുമെന്നും മുഖപത്രം പറയുന്നു. 
 
വെറുമൊരു പ്രാദേശിക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റുപോയപ്പോള്‍ ഇത്രയും ഒച്ചപ്പാട് ഉണ്ടാക്കേണ്ട കാര്യമുണ്ടോയെന്ന് ആരെങ്കിലും സംശയിച്ചുപോയാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയുമോ ?. അത് ഇടതുപക്ഷ ജനാധിപത്യമുന്നണിയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തില്‍ ഊന്നിയുള്ളതാണെന്നു കരുതാനുള്ള മൌഢ്യം ആര്‍ക്കുമുണ്ടാകില്ലെന്നാണ് ഇതില്‍ നിന്നും മനസിലാകുന്നത്. അഴിമതിയില്‍ മുങ്ങിയ കോണ്‍ഗ്രസിനെ വിജയിപ്പിക്കുന്ന നിലപാട് സ്വീകരിക്കുന്നതാണോ ധാര്‍മികതയുടെ അടിസ്ഥാനമെന്നും പത്രം ചോദിക്കുന്നു.
 
തളരുന്ന കോണ്‍ഗ്രസിനെയും യുഡിഎഫിനെയും താങ്ങിനിര്‍ത്താന്‍ വിവാദങ്ങളിലൂടെ ഊര്‍ജം പകരുന്ന മാധ്യമങ്ങള്‍ ഈയിടെ സമനില തെറ്റിയപോലെയാണ് പെരുമാറുന്നത്. വിവാദങ്ങളുടെ കാറ്റുപോകുന്നതാണ് അവരെ അസ്വസ്ഥരാക്കുന്നത്. ഒരേ മനസ്സോടെ ഇത്തരം ആക്രമണങ്ങളെ അതിജീവിച്ച് പുതിയ കേരളം എന്ന സ്വപ്നസാക്ഷാല്‍ക്കാരത്തിന് ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് കഴിയുമെന്ന കര്യത്തില്‍ തര്‍ക്കമില്ല. അപസ്വരങ്ങള്‍ക്കപ്പുറം അതാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും എഡിറ്റോറിയല്‍ വ്യക്തമാക്കുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലയാളി യുവഡോക്ടര്‍ വെടിയേറ്റ് മരിച്ചു; സംഭവം അമേരിക്കയില്‍