Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

പക്ഷിപ്പനി: ആലപ്പുഴയിലെ വിവിധ ഭാഗങ്ങളില്‍ വളര്‍ത്തുപക്ഷികളുടെ മുട്ട, ഇറച്ചി, കാഷ്ടം എന്നിവ നിരോധിച്ചു

പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഇന്‍ഫെക്റ്റഡ് സോണില്‍ കള്ളിംഗ് പൂര്‍ത്തിയായി മൂന്ന് മാസത്തേയ്ക്ക് പക്ഷികളെ വളര്‍ത്തുന്നത് നിരോധിച്ചു

പക്ഷിപ്പനി: ആലപ്പുഴയിലെ വിവിധ ഭാഗങ്ങളില്‍ വളര്‍ത്തുപക്ഷികളുടെ മുട്ട, ഇറച്ചി, കാഷ്ടം എന്നിവ നിരോധിച്ചു

രേണുക വേണു

, ചൊവ്വ, 25 ജൂണ്‍ 2024 (09:17 IST)
ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രഭവകേന്ദ്രത്തില്‍ നിന്നും 10 കി.മീ ചുറ്റളവില്‍ വരുന്ന സര്‍വലൈന്‍സ് സോണില്‍ ഉള്‍പ്പെടുന്ന ചേര്‍ത്തല തെക്ക്, കഞ്ഞിക്കുഴി, മുഹമ്മ, തണ്ണീര്‍മുക്കം, ചേര്‍ത്തല നഗരസഭ, മാരാരിക്കുളം വടക്ക്, മണ്ണഞ്ചേരി, പട്ടണക്കാട്, വയലാര്‍, ചേന്നംപള്ളിപ്പുറം, കടക്കരപ്പള്ളി, തുറവൂര്‍, തൈക്കാട്ടുശ്ശേരി, കുത്തിയതോട്, കോടംതുരുത്ത് എഴുപുന്ന, പാണാവള്ളി, പെരുമ്പളം, അരൂക്കുറ്റി, മാരാരിക്കുളം തെക്ക്, തഴക്കര, വെണ്മണി, മാവേലിക്കര നഗരസഭ, ചെറിയനാട്, ബുധനൂര്‍, പുലിയൂര്‍, ആല, മുളക്കുഴ, ചെങ്ങന്നൂര്‍ നഗരസഭ, പാണ്ടനാട്, തിരുവന്‍വണ്ടൂര്‍ തദ്ദേശ്ശസ്വയംഭരണ സ്ഥാപനങ്ങളുടെയും ആലപ്പുഴ മുന്‍സിപ്പാലിറ്റിയിലെ വാടക്കല്‍, ഗുരുമന്ദിരം, ഇരവുകാട്, സനാതനപുരം, കളര്‍കോട്, ബീച്ച്, കുതിരപ്പന്തി, ഹൗസിംഗ് കോളനി, കൈതവന, എന്നിവ ഒഴികെയുള്ള എല്ലാ വാര്‍ഡുകളുടെയും പരിധിയില്‍ താറാവ്, കോഴി, കാട, മറ്റു വളര്‍ത്തുപക്ഷികള്‍ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം), ഫ്രോസണ്‍ മീറ്റ് എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും ജൂലൈ മൂന്ന് വരെ നിരോധിച്ച് ജില്ല കളക്ടര്‍ ഉത്തരവായി. പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഇന്‍ഫെക്റ്റഡ് സോണില്‍ കള്ളിംഗ് പൂര്‍ത്തിയായി മൂന്ന് മാസത്തേയ്ക്ക് പക്ഷികളെ വളര്‍ത്തുന്നത് നിരോധിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാലക്കാട് നിറഞ്ഞുകിടന്ന കിണര്‍ വറ്റിപ്പോയത് ഒറ്റ ദിവസം കൊണ്ട്; കാരണം ഭൂചലനം!