Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ആത്മഹത്യ ചെയ്ത അനിതയുടെ നാട്ടിലെ സ്കൂളുകൾക്ക് 50 ലക്ഷം നൽകി വിജയ് സേതുപതി!

പരസ്യത്തിൽ അഭിനയിച്ച 50 ലക്ഷം വിദ്യാർത്ഥികൾക്ക് സംഭാവന ചെയ്ത് വിജയ് സേതുപതി

ആത്മഹത്യ ചെയ്ത അനിതയുടെ നാട്ടിലെ സ്കൂളുകൾക്ക് 50 ലക്ഷം നൽകി വിജയ് സേതുപതി!
, വെള്ളി, 10 നവം‌ബര്‍ 2017 (13:54 IST)
സിനിമയിലെ താരപരിവേഷങ്ങൾ മാറ്റി നിർത്തിയാൽ വിജയ് സേതുപതി നല്ലൊരു മനുഷ്യനാണ്. താര ജാഡകൾ ഒന്നുമില്ലാത്ത മനുഷ്യൻ. ഇതുകൊണ്ടാണ് അദ്ദേഹത്തെ ആരാധകർ മക്കൾ ചെൽവർ എന്നു വിളിക്കുന്നത്. ഇപ്പോഴിതാ, അരയല്ലൂർ ജില്ലയിലെ സ്കൂളുകളിലേക്ക് 50 ലക്ഷം രൂപ സംഭാവന ചെയ്തിരിക്കുകയാണ് വിജയ് സേതുപതി.
 
അനിൽ ഫുഡ് പ്രൊഡക്ഷൻസ് എന്ന കമ്പനിയുടെ പരസ്യത്തിൽ അഭിനയിച്ചത് ലഭിച്ച 50 ലക്ഷം രൂപയാണ് താരം സ്കൂളുകളിലേക്ക് സംഭാവന നൽകിയത്. ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളുൾക്ക് വേണ്ടിയും, അംഗൺവാടികളിലേക്ക് വേണ്ടിയും, പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടിയും അദ്ദേഹം സർക്കാരിലേക്ക് നൽകി.
 
ഡോക്ടറാകാൻ കഴിയാത്തതിന്റെ പേരിൽ ആത്മഹത്യ ചെയ്ത അനിതയുടെ നാട് അരയല്ലൂരിൽ ആണ്. അനിതയുടെ ഓർമക്കായിട്ടാണ് വിജയ് സേതുപതി ഈ നല്ല കാര്യം ചെയ്തത്. സിനിമാലോകത്ത് നിന്ന് നിരവധി പേർ അനിതയുടെ മരണത്തിനു കാരണമായ വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെ ശബ്ദം ഉയർത്തിയിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്നും ഗണേഷിന്റെ പേര് ഒഴിവായത് എങ്ങനെ?; പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹ്‌നാന്‍